HOME
DETAILS
MAL
കന്നിയങ്കത്തില്‍ നിഷ നടന്നു നേടിയത് സ്വര്‍ണം
backup
November 13 2018 | 19:11 PM
തേഞ്ഞിപ്പലം: കന്നിയങ്കത്തില്‍ തന്നെ നടന്നു നടന്ന് സ്വര്‍ണം നേടി പാലക്കാട് മേഴ്‌സി കോളജിലെ ജി. നിഷ. അത്‌ലറ്റിക്‌സിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിയതിന്റെ ആഹ്ലാദവും ഞെട്ടലും ഇനിയും മാറിയിട്ടില്ല. 2.02: 55: 19 എന്ന സമയം കൊണ്ട് നടത്തം പൂര്‍ത്തിയാക്കിയാണ് നിഷ സ്വര്‍ണം നേടിയത്.
ഇതേ കോളജിലെ ആര്‍. ഐശ്വര്യയാണ്് വെള്ളി നേടിയത്. ഇന്റര്‍ യൂനിവേഴ്‌സിറ്റി - ഇന്റര്‍ ക്ലബ് മീറ്റുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പതിനായിരം മീറ്ററില്‍ മത്സരിച്ചപ്പോള്‍ നിഷ വെള്ളി നേടിയിരുന്നു. 2015ല്‍ ഗോവയില്‍ നടന്ന യൂത്ത് മീറ്റില്‍ പതിനായിരം മീറ്റര്‍ ഇനത്തിലും ഈ താരം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
സ്റ്റേറ്റ് അമേച്വറിലും സ്വര്‍ണം നേടിയിരുന്നു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി പുളിക്കല്‍ ഗോപാലകൃഷ്ണന്‍- ജ്യോതി ദമ്പതികളുടെ മകളാണ് നിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."