ആദിവാസി മേഖലയുടെ വികസനത്തിന് പ്രാമുഖ്യം: ജില്ലാ കലക്ടര്‍
കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി കോളനികളിലെല്ലാം നേരിട്ട് സന്ദര്‍ശനം നടത്തി പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ചുമതലയേറ്റ ജില്ലാ കലക്ടര്‍ എസ്. സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ആദിവാസി കോളനികളും സന്ദര്‍ശിക്കും. ജില്ലാ കലക്ടറായുള്ള പുതിയ നിയോഗം ഇതിനുള്ള അവസരമായി കാണുന്നു. ഇവിടെ കലക്ടറാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണ്. ആദിവാസി വികസനം, ഹരിതകേരളം, ടൂറിസം തുടങ്ങിയ മൂന്ന് മേഖലകള്‍ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. മുന്‍ കലക്ടര്‍മാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരും. വയനാടിന്റെ ടൂറിസം മേഖല വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബംഗളുരു, മൈസൂര്‍, എന്നിവിടങ്ങളിലെ ഐ.ടി മേഖല എന്നിവ ടൂറിസത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കാതെ മുന്നോട്ട് പോകുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. പ്രശ്ന പരിഹാരത്തിന് ഏതൊരാള്‍ക്കും തന്നെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയുടെ വികസനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."