ഹരിയാന: തെരഞ്ഞെടുപ്പ് റാലിക്ക് സോണിയ വരില്ല, രാഹുല്‍ എത്തും
ന്യൂഡല്‍ഹി: ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട പ്രചരണ റാലിയില്‍നിന്നും പിന്‍വാങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അവസാന മണിക്കൂറുകളിലാണ് സോണിയയുടെ പിന്മാറ്റം. തിങ്കളാഴ്ചയാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
സോണിയയുടെ പിന്മാറ്റത്തെത്തുടര്ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യുമെന്നും തീരുമാനമായി.
സോണിയ ഇടക്കാല അധ്യക്ഷയായി പദവിയില്‍ എത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രചരണ റാലിയാണ് ഹരിയാനയിലേത്.
ആരോഗ്യപരമായ കാരണങ്ങളാണ് സോണിയ റാലിയില്‍ പങ്കെടുക്കാത്തതെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞ നവംബറില്‍നടന്ന തെലങ്കാന തെരഞ്ഞെടുപ്പായിരുന്നു സോണിയ പങ്കെടുത്ത അവസാന നിയമസഭാ പ്രചരണം. മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍നിന്നും സോണിയാ ഗാന്ധി വിട്ടുനില്‍ക്കുകയാണ്.
രാഹുല്‍ഗാന്ധിയാവട്ടെ, അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം സാന്നിധ്യമറിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."