ക്ഷീരകര്‍ഷകരുടെ ക്ഷേമം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി
ഉരുവച്ചാല്‍: ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്ന് മന്ത്രി കെ.കെ.ശൈലജ. എരട്ടേങ്ങലില്‍ ക്ഷീരോ
ല്‍പാദന സഹകരണ സംഘത്തില്‍ പുതുതായി നിര്‍മിച്ച ഫാര്‍മേഴ്‌സ് ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്‍ അധ്യക്ഷനായി. ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ് ധനസഹായ വിതരണം നടത്തി. ഏറ്റവും കൂടുതല്‍
പാല്‍ അളന്ന കര്‍ഷകനെ പേരാവൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജിത്ത് ആദരിച്ചു. കെ.കെ സനി
ല്‍കുമാര്‍, ടി. നാരായണന്‍, വൈസ് പ്രസിഡന്റ് പി. മൈഥിലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം. ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം വി. ഹൈമാവതി, പഞ്ചായത്തംഗം എ. ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വിജയന്‍, കെ. ഗോപി, കാഞ്ഞിലേരി ബാങ്ക് പ്രസിഡന്റ് ടി. നാരായണന്‍, വി. കുഞ്ഞിക്കണ്ണന്‍, കെ.കെ നന്ദനന്‍, ശശി, ബിജു സ്‌കറിയ, ഡോ.ജയപ്രഭ, അമല ലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."