പ്രവാസി കമ്മിഷന്‍ അദാലത്ത് പൂര്‍ത്തിയായി
ആലപ്പുഴ: ജില്ലയിലെ ആദ്യത്തെ പ്രവാസി ഭാരതീയ കമ്മിഷന്‍ അദാലത്ത് പൂര്‍ത്തിയായി. നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡും നോര്‍ക്ക റൂട്ട്‌സും പ്രവാസി ഭാരതീയ കമ്മിഷനും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതികളെ സംബന്ധിച്ചുള്ള പരാതികളാണ് ലഭിച്ചത്.
വീട്ടുജോലിക്കുള്ള വിസയുമായി സഊദിയില്‍ പോയി തിരിച്ചുവരാന്‍ സാധിക്കാത്ത വീട്ടമ്മയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും കമ്മിഷന്‍ ഗൗരവമായി പരിഗണിച്ചു. വീട്ടമ്മയെ തിരികെ നാട്ടിലെത്തിക്കാനുള്ള മാര്‍ഗ നിര്‍ദേശവും പ്രവാസി ഭാരതീയ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി. ഭവദാസന്‍ അധ്യക്ഷനായുള്ള കമ്മിഷന്‍ നല്‍കി.
വിവിധ പ്രവാസി സംഘടനകള്‍ നേരിടുന്ന സംശയങ്ങള്‍ക്കും കമ്മിഷന്‍ മറുപടി നല്‍കി. അടുത്ത ബോര്‍ഡ് മീറ്റിങില്‍ പ്രവാസി ക്ഷേമവും പെന്‍ഷന്‍ പദ്ധതികളുമെന്ന വിഷയം അവതരിപ്പിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ എം. ഗീതാമണിയമ്മ പറഞ്ഞു.
ക്ഷേമ പദ്ധതികളില്‍ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഒറ്റത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേരുവാന്‍ അവസരം നല്‍കല്‍, നിലവിലുള്ള പെന്‍ഷന്‍ പദ്ധതികളുടെ പരിധി വര്‍ധിപ്പിക്കല്‍, ട്രാവല്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്ന ബാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും പരിഗണിക്കും.
റിക്രൂട്ട്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ വി. മോഹനന്‍ നായര്‍, സെക്രട്ടറിമാരായ എച്ച്. നിസാര്‍, മധൂസൂദനന്‍, അംഗവും നോവലിസ്റ്റുമായ ബെന്യാമിന്‍, ആസാദ് തിരൂര്‍ അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."