കേച്ചേരിപ്പുഴ സംരക്ഷണം: തെക്കുംകരയില്‍ സര്‍വേ നടപടികള്‍ക്ക് തുടക്കം
വടക്കാഞ്ചേരി: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന പച്ചപ്പ് കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ കേരളമില്ലെന്നു ഡോ. പി.കെ ബിജു എം.പി. ജലമലിനീകരണത്തിന്റെ തോത് അനുദിനം കുതിച്ചുയരുമ്പോള്‍ മനുഷ്യസമൂഹം മാരകരോഗങ്ങളുടെ പിടിയിലേക്ക് വഴിമാറുകയാണ് . ഇതു തടയാന്‍ ജലസ്രോതസുകളും പാടശേഖരങ്ങളുമൊക്കെ സംരക്ഷിക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. തെക്കുംകര പഞ്ചായത്തില്‍ വാഴാനി പുഴസംരക്ഷണ പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലിത്തറ വിരുപ്പാക്ക റോഡിലെ മണലിപ്പാട പരിസരത്തെ ചിറയ്ക്ക് സമീപം നടന്ന ചടങ്ങില്‍ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്‍, കില കോഡിനേറ്റര്‍ ഡോ. രേണുകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.എന്‍ ശശി, സുജാത ശ്രീനിവാസന്‍, പുഷ്പലത, മെംബര്‍മാരായ രാജീവന്‍ തടത്തില്‍, വി.ജി സുരേഷ്, ഗീത വാസുദേവന്‍ സംസാരിച്ചു. ജില്ലാ സര്‍വേ സൂപ്രണ്ട് സി.ആര്‍ ശോഭന, ഹെഡ് സര്‍വേയര്‍ എസ്. നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 സര്‍വേയര്‍മാരാണ് നേതൃത്വം നല്‍കുന്നത്. ദേശമംഗലം, എരുമപ്പെട്ടി ഐ.ടി.ഐകളിലെയും എങ്കക്കാട് ഐ.ടി.സിയിലേയും 68 സര്‍വേ വിദ്യാര്‍ഥികളാണ് എട്ടു കിലോമീറ്റര്‍ ദൂരം മൂന്നു ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."