ശകുന്തള ജങ്ഷന്: പട്ടിക്കര ബൈപാസ് പാരലല്‍ റോഡ് ആവശ്യം ശക്തമാവുന്നു
പാലക്കാട:് നഗരത്തെ രണ്ടാക്കി വിഭജിച്ചു കൊണ്ട് ശകന്തള ജങ്ഷന് റെയില്‍വെ ഗേറ്റടച്ചിട്ട് 3 വര്‍ഷം പിന്നിടുമ്പോഴും ശകുന്തള ജങ്ഷനില്‍ നിന്നും പട്ടിക്കര ബൈപാസിലേക്കുള്ള പരലല് റോഡ് വേണമെന്നാവശ്യം ശക്തമാവുന്നു. ശകുന്തള ജങ്ഷന് ഗേറ്റടച്ചതോടെ ബസുകളുള്‍പ്പടെയുള്ള വാഹനഗതാഗതം പട്ടിക്കര ബൈപാസിലൂടെയാണ്. ശകുന്തള ജങ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു മാര്‍ക്കറ്റ് റോ#ിലേക്കു വീണ്ടും വലത്തോട്ടു തിരിഞ്ഞാണ് പട്ടിക്കര ബൈപാസിലേക്കു കയറുന്നത്. എന്നാല്‍ ബി.ഒ.സി റോഡില്‍ നിന്നും മാര്‍ക്കറ്റ് റോഡില്‍ നിന്നും രാപകലന്യേ വാഹനങ്ങള്‍ വരുന്നതിനാല്‍ ഇത്തരത്തില്‍ ബസുകളുള്‍പ്പടെയുള്ള വാഹനങ്ങള്‍ തിരിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാവുന്നുണ്ട്. ബി.ഒ.സി റോഡ് തിരിയുന്നിടത്ത് സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും പൊലിസുകാരുടെ അസാന്നിദ്ധ്യവും ഇവിടെ ഗതാഗതക്കുരുക്ക് തീരാശാപമാക്കിയിരിക്കുകയാണ്. എന്നാല്‍ ടിബി റോഡില്‍ നിന്നും ബി.ഒ.സി റോഡിലേക്കുള്ള വാഹനങ്ങള്‍ ശകുന്തള ജംഗ്ഷനില്‍ നിന്നും പട്ടിക്കര ബൈപാസിലേക്ക് കയറുന്നതിനായുള്ള ബദല്‍ സംവിധാനത്തെ പറ്റി ഭരണകൂടം ഇന്നേവരെ ചിന്തിച്ചിട്ടില്ല.
ശകുന്തള ജങ്ഷന് മുതല്‍ പട്ടിക്കര മേമ്പാലം വരെ വ്യാപിച്ചുകിടക്കുന്നസ്ഥലത്തു കൂടി പട്ടിക്കര ബൈപാസിലേക്കു ഒരു പരലല് റോഡ് നിര്‍മിക്കുകയാണെങ്കില്‍ ബി.ഒ.സി റോഡ് ജങ്ഷനിലെ തിരക്കൊഴിവാക്കാനാകുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വെയുടെ കനിവും നഗരസഭയുടെ താല്പര്യവും കൂടി വേണമെന്നിരിക്കെ നഗരസഭ മേല്വിഷയത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. ശകുന്തള ജങ്ഷനിലെ സിഗ്നല്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതും ബി.ഒ.സി റോഡ് തിരിയുന്നിടത്ത് സിഗ്നലില്ലാത്തതുമാണ് ഇവിടുത്തെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.
റെയില്‍വെയുടെ ഉടമസ്ഥതയിലുളള സ്ഥലത്തിലൂടെ ഒരു ബദല്‍ റോഡ് നിര്‍മിക്കുകയാണെങ്കില്‍ ശകുന്തള ജങ്ഷനില്‍ ബി.ഒ.സി റോഡ് തിരിയുന്നിടത്തെയും ഗതാഗതക്കുരുക്കൊഴിവാക്കി വാഹനങ്ങള്‍ക്ക് നേരെ പട്ടിക്കര ബൈപാസിലേക്കു കയറാനാവുമെന്നതിനാല് മേല്വിഷയത്തില് നഗരസഭയും റെയില്‍വെയും സംയുക്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."