അട്ടപ്പാടി ചെറുധാന്യ ഗ്രാമം പദ്ധതി: ജീവനക്കാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി
മണ്ണാര്‍ക്കാട്: സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിയായ അട്ടപ്പാടി ചെറുധാന്യ ഗ്രാമം പദ്ധതിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കരാര്‍ ജീവനക്കാര്‍ക്ക് ആറുമാസമായി വേതനം ലഭിച്ചിട്ടില്ലെന്ന പരാതി ഉയരുന്നു. തദ്ദേശീയരായ 37 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. പട്ടികവര്‍ഗ വകുപ്പിന് ധനസഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷി ഒഫിസര്‍, കൃഷി അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍മാര്‍, ജൈവ സര്ട്ടിഫിക്കേഷന് ജീവനക്കാര്‍ എന്നിവരാണ് വേതനം ലഭിക്കാതെ വലഞ്ഞിരിക്കുന്നത്. ഇവര്‍ക്ക് വേതനവും യാത്രാബത്തയും ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് സ്റ്റാഫ് ഫെഡറേഷന് അട്ടപ്പാടി മണ്ഡലം യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രദീപ് വര്‍ഗീസ് അധ്യക്ഷനായി. തുഷാര പുഷ്പന്, റോയ് ജോസഫ്, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."