ഫാസിസത്തിന്റെത് കാപട്യം നിറഞ്ഞ സാമര്‍ഥ്യം: മുസ്‌ലിം യൂത്ത്‌ലീഗ്
കൊപ്പം: ഫാസിസത്തിന്റെത് കാപട്യം നിറഞ്ഞ സാമര്‍ത്ഥ്യമെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ.സമദ്. ഫാസിസം സമര്‍ത്ഥമായാണ് വളരാന്‍ശ്രമിക്കുന്നത്. രാംനാഥ് കോവിന്ദയാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. മാധ്യമങ്ങളുടെ പുകഴ്ത്തലുകള്‍ അറിയാതെ അദ്ദേഹത്തോടൊരിഷ്ടം സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ്.
ഖത്തര്‍ കെ.എം.സി.സി പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി പന്ത്രണ്ട് ലക്ഷംരൂപയുടെ ചികിത്സാധനസഹായം വിതരണം കാരുണ്യം 17 ചടങ്ങ് കൊപ്പം വ്യാപാരഭവനില്‍ സി.കെ. അബ്ദുള്ള മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഹമ്മദലി നെടുങ്ങോട്ടൂര്‍ അധ്യക്ഷനായി. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ്, കെ.ടി.എ. ജബ്ബാര്‍, അഡ്വ. മുഹമ്മദലി മാറ്റാംതടം,വി.എം. മുഹമ്മദലി, എം.ടി. മുഹമ്മദലി, അഡ്വ. കെ.സി.സല്‍മാന്‍, കെ.കെ.എ. അസീസ്, പി.കെ. യൂസുഫ്, ഖാദര്‍ വിളയൂര്‍, കെ.പി.എ. റസാഖ്, സി.കെ. ഉമ്മര്‍, വി. ഹുസൈന്‍കുട്ടി, വി. അബൂബക്കര്‍ ഹാജി, ടി. കുഞ്ഞാപ്പ ഹാജി, കെ.ടി. കുഞ്ഞുഹാജി, കെ.എം. ഹനീഫ, സിറാജുല്‍ മുനീര്‍ സംസാരിച്ചു. പി.കെ. മൂസ, ഇ.പി. നാസര്‍, മന്‍സൂര്‍, ഷഹീദ്, അബ്ദുല്‍വഹാബ് മുതുതല, ഫൈസല്‍ മുതുതല, അബ്ദുറഹ്മാന്‍ വണ്ടുംതറ, കെ.പി. ത്വയ്യിബ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."