പതിനാറുകാരിക്ക് പീഡനം: ബി.ജെ.പി പ്രവര്ത്തകന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
വാടാനപ്പള്ളി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി.പ്രവര്ത്തകന് ഉള്‍പ്പെടെ മൂന്ന് പേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ച് അഞ്ചങാടി സ്വദേശികളായ ഇളമുഖം സതീഷ് (29), തറയില്‍ ദാസന് (53), ചാഴു വീട്ടില്‍ ബാബു (45) എന്നിവരെയാണ് വലപ്പാട് സി.ഐ.യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.പ്രതികളില്‍ രണ്ട്പേര് പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. പീഡനത്തിനിരറയായ വിവരം പെണ്‍കുട്ടി അദ്യാപികയോട് പറയുകയും അദ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിഉഇക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ധേശം അനുസരിച്ച് വലപ്പാട് സി.ഐ. സി.ആര് സന്തോഷും സംഘവും ആണ് പ്രതികളെ പിടികൂടിയത്.
സംഘത്തില്‍ സീനിയര്‍ സി.പി.ഒ.മാരായ എം.കെ.ജലീല്‍ , പി.കെ.റഫീഖ് , സ്പെഷല്‍ സ്ക്വാഡ് അംഗങളായ ടി.ആര്.ഷൈന്‍ , രാജേഷ് കെ, ദിപീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞദിവസം കേസിലെ പ്രതിയായ സന്ദീപിനെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."