HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ എല്‍.ഡി.എഫ് പ്രതിഷേധം
backup
June 22 2017 | 19:06 PM
കല്‍പ്പറ്റ: കന്നുകാലി വില്‍പ്പനയും കശാപ്പും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ത്തി എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലഫോണ്‍ എക്സ്ചേഞ്ച് മാര്‍ച്ചും ധര്‍ണയും നടത്തി.
കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ബാബു ഗോപിനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര അധ്യക്ഷനായി. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി, ജനാതിപത്യകേരളകോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി, പി.വി പത്മനാഭന് സംസാരിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന് സ്വാഗതവും വി.പി ശങ്കരന്‍നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."