നിപാ പ്രതിരോധ പ്രവര്‍ത്തനം നടത്തിയ കരാര്‍ ജീവനക്കാരെ പിരിച്ചു വിടില്ല
ചേവായൂര്‍: നിപാ വൈറസ് ബാധയുടെ കാലത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ചെയ്ത കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഡിസംബര്‍ 31വരെ ഇവര്‍ക്ക് ജോലിയില്‍ തുടരാമെന്നും തുടര്‍ന്ന് തൊഴിലാളികളെ നിയമിക്കുമ്പോള്‍ ഇക്കര്ക്ക് മുന്‍ഗണന നല്‍കാമെന്നുമാണ് തീരുമാനം. ഇവിടത്തെ കാരാര്‍ ജീവനക്കാരായ 42ഓളം പേര്‍ക്കാണ് ഇന്നുമുതല്‍ ജോലിയില്‍ നിന്ന്പിരിച്ചു വിട്ടതായി കാണിച്ച് സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്. വൈറസ് ബാധയെ പൂര്‍ണമായും തുടച്ചു നീക്കിയതിന് ശേഷം കരാര്‍ തൊഴിലാളികളുടെ സേവനത്തെ ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. തുടര്‍ന്ന് കരാര്‍ തൊഴിലാളികള്‍ക്ക് ആശുപത്രിയില്‍ സ്ഥിര നിയമനം നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുകയും 75ഓളം ജീവനക്കാരെ സ്ഥിര നിയമനത്തിന് പരിഗണിക്കണമെന്ന് കാണിച്ച് ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ആശുപത്രി സൂപ്രണ്ട് ആരോഗ്യ വിഭാഗത്തിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തൊഴിലാളികള്‍ സ്ഥിര നിയമനവും പ്രതീക്ഷിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പിരിച്ചു വിടല്‍ നോട്ടീസ് ലഭിക്കുന്നത്.30ശുചീകരണ തൊഴിലാളികള്‍ക്കും ആറ് നഴ്സിങ് അസിസ്റ്റന്റുമാര്‍ക്കും ഏഴ് നഴ്സിങ് സ്റ്റാഫുകള്‍ക്കുമാണ് നോട്ടീസ് നാല്‍കിയത്. ആരോഗ്യ മന്ത്രിയുടെ തീരുമാനം ആരോഗ്യ സെക്രട്ടറി ഇന്നലെയാണ് പ്രിന്‍സിപ്പലിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."