ചിലിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു; മൂന്നു മരണം
സാന്റിയാഗോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ചിലിയില്‍ പ്രക്ഷോഭകര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടതിനെ തുടര്‍ന്ന് മൂന്നു മരണം. രണ്ടുപേര്‍ സൂപ്പര്‍ മാര്‍ക്കറ്റിനകത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.
മെട്രോ ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രതിഷേധത്തിലേക്കു നയിച്ചത്. തുടര്‍ന്ന് നിരക്കുവര്‍ധന പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര പിന്‍വലിച്ചെങ്കിലും പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
മെട്രോ തീവണ്ടികള്‍ക്ക് തീയിട്ട വിദ്യാര്‍ഥികള്‍ കടകളും വാഹനങ്ങളും കത്തിച്ചതോടെ രാത്രികാല കര്‍ഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ച സര്‍ക്കാര്‍ കലാപകാരികളെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
1990ല്‍ ജനാധിപത്യത്തിലേക്ക് കടന്ന ശേഷം രാജ്യത്ത് തെരുവുകളില്‍ സൈനികരെ നിയോഗിക്കേണ്ടിവരുന്നത് ഇതാദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."