HOME
DETAILS
MAL
അയോധ്യ: സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങൂവെന്ന് ബി.ജെ.പി നേതാവ്
backup
October 21 2019 | 03:10 AM
ലഖ്നൗ: അയോധ്യാകേസില്‍ വിധിവരുന്നതിനു മുന്നോടിയായി ധാരാളം ആയുധങ്ങള്‍ വാങ്ങിക്കൂട്ടണമെന്നും അതിന്റെ ആവശ്യം വരുമെന്നും ബി.ജെ.പി നേതാവ്. ബി.ജെ.പി ദയൂബന്ദ് അധ്യക്ഷന്‍ ഗജ്രാജ് റാണയാണ് വിവാദപ്രസംഗം നടത്തിയത്. അയോധ്യാ കേസില്‍ വിധി വരാനിരിക്കുകയാണ്.
രാമക്ഷേത്രം പണിയണമെന്നാവും സുപ്രിംകോടതി വിധിയെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവ് എന്തായാലും ഇപ്പോഴത്തെ അന്തരീക്ഷത്തെ താറുമാറാക്കും. അതിനാല്‍ ഇതു മുന്‍കൂട്ടിക്കണ്ട് ദീപാവലി ദിനത്തില്‍ സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്- ഗജ്രാജ് പറഞ്ഞു. ബാബരി മസ്ജിദ് കേസില്‍ വാദംപൂര്‍ത്തിയായതിനെത്തുടര്‍ന്ന് സുപ്രിംകോടതി ഉത്തരവ് പറയാനായി മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."