HOME
DETAILS

തണ്ണീര്‍ത്തട സംരക്ഷണ നിയമം നോക്കുകുത്തി; വീണ്ടും നിലം നികത്തല്‍ വ്യാപകം

  
backup
August 05 2016 | 23:08 PM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a8%e0%b4%bf-3




ആലപ്പുഴ:കുട്ടനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും നിലം നികത്തല്‍ വ്യാപമാകുന്നു.ജില്ലാ ഭരണകൂടം ഇടപെട്ട് ഇടക്കാലത്ത് ശക്തമായ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ അധികൃതര്‍ കണ്ണടച്ചതോടെ നിലവില്‍ വന്‍ലോബികളാണ് കുട്ടനാട്ടിലെ നിലം നികത്തലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കുന്നതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്നു.
ചമ്പക്കുളം, എടത്വാ, തലവടി, രാമങ്കരി ,മുട്ടാര്‍ എന്നിവടങ്ങളിലാണ് സ്വകാര്യ വ്യക്തികള്‍ യഥേഷ്ട്ടം നിയമത്തെ നോക്കുകുത്തിയാക്കി നിലം നികത്തുന്നത്.
നേരത്തേ അധികൃതര്‍ മെമ്മോ നല്‍കി നിര്‍ത്തിവെപ്പിച്ചയിടങ്ങളിലും ഇപ്പോള്‍ നികത്തപ്പെടുന്നുണ്ട്. പത്ത് സെന്റ് നിലം നികത്താന്‍ അനുമതിയുള്ളതിന്റെ മറവിലാണ് മുപ്പത് സെന്റ നിലം വരെ സ്വകാര്യ വ്യക്തികള്‍ ഇവിടങ്ങളില്‍ നികത്തുന്നത് .2008ല്‍ കേരളം ആവിഷ്‌ക്കരിച്ച  നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം നോക്കു കുത്തിയാക്കിയാണ് ഹെക്ടര്‍ക്കണക്കിന് പാടങ്ങള്‍ നികത്തുന്നത്.എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  ഇടക്കാലത്ത് പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി  പരിശോധന ശക്തമാക്കിയിരുന്നു. നിരവധി നിലം നികത്തല്‍ കേസുകള്‍ കണ്ടെത്തിയെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടു.
നെല്‍വയലുകള്‍ക്കൊപ്പം കുട്ടനാടിന്റെ ചേതോഹര ഭംഗിയും ആവാസ വ്യവസ്ഥയും നിലനിര്‍ത്തുന്ന സ്വഭാവിക നീര്‍ത്തടങ്ങളും നീര്‍ച്ചോലകളും മണ്‍മറയുകയാണ്.ഇതോടെ പാരിസ്ഥിതിക തകര്‍ച്ച ഇവിടെ രൂക്ഷമായി.
കുടിവെള്ള സ്രോതസുകള്‍ മിക്കതും മലിനമായിരിക്കുന്നു.നെല്‍വയലുകളില്‍ മാരകമായ കീടനാശിനി പ്രയോഗം വര്‍ധിച്ചതാണ് കാരണം.
ഇത് കുട്ടനാടിന്റെ ലോല പ്രകൃതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.കുട്ടനാട്ടിലൂടെ ഒഴുകുന്ന നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളാണ് നേരിടുന്നത്.കീടനാശിനികളുടെ സാന്നിധ്യം ജീവജാലങ്ങളുടെ ദ്രുതഗതിയിലുള്ള നാശത്തിന് നിമിത്തമായെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago