ഗ്രന്ഥാലയങ്ങള്‍ സാമൂഹ്യ സേവന കേന്ദ്രങ്ങളാകും
ചെറുവത്തൂര്‍: പിലിക്കോട്ടെ ഗ്രന്ഥാലയങ്ങള്‍ പുസ്തകങ്ങള്‍ക്കൊപ്പം സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന ജനമിത്ര സേവന കേന്ദ്രങ്ങളാകുന്നു. വായനാ പക്ഷാചരണ വേളയില്‍ തന്നെ പദ്ധതിക്കു തുടക്കം കുറിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ ഏജന്‍സികളില്‍ നിന്നു ലഭ്യമാകുന്ന സാന്ത്വന പരിചരണ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍, കംപ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണു ലക്ഷ്യം. ഗ്രാമീണ ഗ്രന്ഥാലയങ്ങളെ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് പൊതുനന്മ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. പതിനാറു കേന്ദ്രങ്ങളാണ് ജനസേവന കേന്ദ്രങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എട്ടു കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സഹായ സഹകരണങ്ങള്‍ തുടര്‍ പദ്ധതികളില്‍ ലഭ്യമാകും. ഗ്രന്ഥാലയങ്ങളില് കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കും. ജനക്ഷേമ പദ്ധതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും അപേക്ഷ സമര്‍പ്പിക്കാനുമൊക്കെ കംപ്യൂട്ടര്‍ സെന്ററുകളില്‍ കയറിയിറങ്ങേണ്ട വിഷമതകള്‍ ജനമിത്ര സേവനങ്ങള്‍ തുറക്കുന്നതോടെ ഇല്ലാതാകും.
പടുവളം എസ്.ജി.വൈ,എസ് ഹാളില്‍ 24 ന് ഉച്ചയ്ക്ക് മൂന്നിനു നടക്കുന്ന ചടങ്ങില്‍ റവന്യുവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ജനസേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിനു സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."