ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു; മന്ത്രി മാത്യു ടി.തോമസിന്റെ ഭാര്യയ്ക്കെതിരേ കേസ്
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ ഭാര്യയ്ക്കും നാലു പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു.
മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ ഉഷാ രാജേന്ദ്രന്റെ പരാതിയില്‍ മന്ത്രിയുടെ ഭാര്യയടക്കമുള്ളവര്ക്കെതിരേ പട്ടികജാതി പീഡനത്തിന് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."