വാഹനാപകടത്തില്‍ പരുക്ക്: തൃശൂര്‍ സ്വദേശിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് 22 ലക്ഷം യു.എ.ഇ ദിര്‍ഹം (ഏകദേശം നാല് കോടി രൂപ) നഷ്ടപരിഹാരം നല്‍കുവാനുള്ള ദുബൈ കോടതിയുടെ അപ്പീല്‍ വിധി സുപ്രിംകോടതി ശരിവച്ചു. തൃശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്റെ മകന്‍ ആന്റണി കൊക്കാടനാണ് നഷ്ടപരിഹാരം ലഭിക്കുക. 2015ല്‍ ഉമ്മുല്‍ ഖുവൈനില്‍ ഹൈവേയില്‍ വച്ച് അറബ് വംശജന്‍ ഓടിച്ച വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആന്റണിക്ക് സാരമായി പരുക്കേറ്റിരുന്നു.
ക്രിമിനല്‍ കേസില്‍ അറബ് വംശജന്‍ ആന്റണിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് വാദിച്ചെങ്കിലും കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.30 ലക്ഷം യു.എ.ഇ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദുബൈ കോടതിയില്‍ അറബ് വംശജനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് കേസ് നല്‍കിയത്. ഈ കേസില്‍ സിവില്‍ കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനെതിരെ നല്‍കിയ അപ്പീലില്‍ കോടതി ചെലവടക്കം 22 ലക്ഷം ദിര്‍ഹം ആന്റണിക്ക് നല്‍കാന്‍ ഉത്തരവായി. അതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി സുപ്രിം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഈ കേസിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."