ബഹ്‌റൈനില്‍ അഞ്ചാമത് അന്താരാഷ്ട്ര എയര്‍ ഷോ ക്ക് തുടക്കമായി
ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്#
മനാമ: ബഹ്‌റൈന്‍ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് അഞ്ചാമത് അന്താരാഷ്ട്ര എയര്‍ ഷോ ക്ക് തുടക്കമായി.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം എയര്‍ഷോ ഹെഡ് ഓഫ് ഓര്‍ഗനൈസിംഗ് കമ്മറ്റി തലവന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍വ്വഹിച്ചു.
ബഹ്‌റൈന്‍ പോലീസ് ഫോഴ്‌സ്, ഡിഫൈന്‍സ് എന്നിവയുടെ നേതൃത്വത്തിലുള്ള ബാന്റ്‌മേളത്തിന്റെ അകന്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്.
നവം.16 വരെ നീണ്ടു നില്‍ക്കുന്ന എയര്‍ ഷോയില്‍
ഇന്ത്യയുള്‍പ്പെടെ ലോക രാഷ്ട്രങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും. സൈനിക വിമാനങ്ങള്‍, ചരിത്ര, ആധുനിക വിമാനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും നടക്കും. കൂടാതെ കാഴ്ചക്കാര്‍ക്കാസ്വദകരമായ വിധം വിനോദപരിപാടികളും പ്രമുഖ കന്പനികളുടെ സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാധികാരത്വത്തില്‍ ബിഐഎസ് ആണ് എയര്‍ഷോയുടെ സംഘാടകര്‍. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഷട്ട്ല്‍ ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബാറ്റല്‍കോ ഔട്‌ലറ്റുകളില്‍ എയര്‍ഷോ ടിക്കറ്റുകളും ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ www.bahraininternationalairshow.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."