HOME
DETAILS

സുപ്രിംകോടതി വിധി; നാട്ടാനകളുടെ സെന്‍സസ് 22ന്

  
backup
November 16 2018 | 03:11 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

മാനന്തവാടി: ജില്ലയിലാദ്യമായി നാട്ടാനകളുടെ സെന്‍സസ് ഈ മാസം 22ന് നടക്കും. സുപ്രിംകോടതി നവംബര്‍ ഒന്നിന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ 22ന് കണക്കെടുപ്പ് നടക്കുന്നത്. നാട്ടാനകള്‍ക്കെതിരേയുള്ള ക്രൂരതകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നാട്ടാന പരിപാലന ചട്ടം ശക്തമാക്കുന്നതിന്റ ഭാഗമായാണ് കണക്കെടുപ്പ്.
ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ആനകള്‍, മറ്റാരുടെയെങ്കിലും പേരില്‍ രജിസ്ട്രഷന്‍ നടത്തിയിട്ടുള്ളതാണോ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കും. ആനകളെ എഴുന്നെള്ളത്തിനും പൊതുപരിപാടികള്‍ക്കും കൊണ്ട് പോകുന്നതിനെതിരേ ശക്തമായ നിലപാടാണ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ച് വരുന്നത്. എഴുന്നെള്ളത്തിനും പൊതു പരിപാടികള്‍ക്കും കൊണ്ട് പോകുന്ന 40 വയസിന് മുകളിലുള്ള ആനകള്‍ക്ക് പ്രത്യേക പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇത്തരം ആനകള്‍ക്ക് ശാസ്ത്രീയമായ പരിശോധന നടത്തിയതിന് ശേഷമെ കൊണ്ട് പോകാന്‍ അനുമതി നല്‍കാവു എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായാണ് കണക്കെടുപ്പ് നടക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വൈറ്റിനറി ഓഫിസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സെന്‍സസില്‍ പങ്കെടുക്കും. എസി എഫുമാര്‍ അതാത് ജില്ലകളിലെ സെന്‍സസിങ് ഓഫിസര്‍മാരും, ബയേഡൈവേഴ്‌സിറ്റി സെല്ലിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സംസ്ഥാന തല കോര്‍ഡിനേറ്ററുമാണ്. ജില്ലയില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എ.സി.എഫിന്റെ നേതൃത്വത്തിലാണ് സെന്‍സസ്.  സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മാനന്തവാടി, കല്‍പ്പറ്റ റെയിഞ്ചുകള്‍ക്ക് കീഴില്‍ രണ്ട് വിഭാഗങ്ങളിലായാണ് കണക്കെടുപ്പ്. ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ സംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട്, മറ്റ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് ജില്ലയിലുള്ള രണ്ട് ആനകള്‍, മുത്തങ്ങ ആന പന്തിയിലെ 9 ആനകള്‍ എന്നിവ ഉള്‍പ്പെടെ 13 ആനകളാണ് നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയിലുള്ളത്.
ജില്ലയിലെ നാട്ടാനകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജില്ലാ സെന്‍സസ് ഓഫിസര്‍ക്ക് കൈമാറാം. സെന്‍സസില്‍ നിന്നും ലഭിക്കുന്ന ആനകളെ സംബന്ധിച്ച പൂര്‍ണവും വ്യക്തവുമായ വിവരങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.


ഉത്സവാഘോഷം; നാട്ടാന പരിപാലനചട്ടം പാലിക്കണം


കല്‍പ്പറ്റ: നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് ജില്ലയിലെ ആനകളുടെ ഉടമസ്ഥര്‍, അമ്പലകമ്മിറ്റികള്‍, ദേവസ്വം കമ്മിറ്റികള്‍, മറ്റ് സംഘാടകര്‍ തുടങ്ങിയവര്‍ നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍ അധ്യക്ഷനായി കലക്ടറേറ്റില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. ആനയെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും എഴുന്നള്ളിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം.
രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കോ ഉത്സവ കമ്മിറ്റികള്‍ക്കോ, വ്യക്തികള്‍ക്കോ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കില്ല. ആനകളെ ആറ് മണിക്കൂറില്‍ കൂടുതല്‍ ഉത്സവാഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. ആനകളില്‍ നിന്നും മൂന്ന് മീറ്റര്‍ അകലത്തില്‍ മാത്രമെ ആളുകള്‍ നില്‍ക്കാനോ നടക്കാനോ പാടുള്ളു. പരുക്ക് പറ്റിയതോ, ഗര്‍ഭം ധരിച്ചതോ, ശാരീരികാസ്വാസ്ഥ്യങ്ങളുള്ളതോ കണ്ണ് കാണാത്തതോ ആയ ആനകളെയും 1.5 മീറ്ററില്‍ താഴെയുള്ള ആനക്കുട്ടികളെയും ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കരുത്. ആനയെ കൊടുംവെയിലത്ത് നിര്‍ത്താനോ ആനയുടെ അടുത്ത് നിന്ന് പടക്കം പൊട്ടിക്കാനോ പാടില്ല. ആനയെ ചൂടില്‍ നിന്നും രക്ഷിക്കുന്നതിന് നഞ്ഞ ചാക്കില്‍ നിര്‍ത്തുകയോ പന്തലിനടിയില്‍ നിര്‍ത്തുകയോ ചെയ്യണം. സംഘാടകര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. ആനയുടെ ഡാറ്റാ ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനുള്ളില്‍ എടുത്തത്) എന്നിവ പാപ്പാന്‍ നിര്‍ബന്ധമായും കരുതണം. സംഘാടകര്‍ 72 മണിക്കൂര്‍ നേരം 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. മദമിളകിയതോ കൊലയാളിയോ ആയ ആനയെ 15 ദിവസത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ അടങ്ങിയ മെഡിക്കല്‍ ടീമിന്റെ പരിശോധനയ്ക്ക് ശേഷം അവരുടെ അനുമതിയോടുകൂടി മാത്രമെ ഉത്സവത്തില്‍ പങ്കെടുപ്പിക്കാവു. 35 വയസിന് മുകളിലുള്ള ആനകളുടെ ആരോഗ്യസ്ഥിതി നിര്‍ബന്ധമായും പരിശോധിക്കണം. പാപ്പാന് ക്ഷയ രോഗം ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും ആനയുടെ ഉടമസ്ഥന്‍ ഹാജരാക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  20 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago