HOME
DETAILS
MAL
നോട്ട് നിരോധനം സ്വര്‍ണ കള്ളക്കടത്ത് കുറച്ചു
backup
June 23 2017 | 04:06 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനം സ്വര്‍ണ കള്ളക്കടത്ത് കുറയ്ക്കാന്‍ ഇടയാക്കിയതായി ഡല്‍ഹി വിമാനത്താവള കസ്റ്റംസ് വിഭാഗം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 40 ശതമാനത്തോളം കുറവുണ്ടായതായാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. 2015-16 വര്‍ഷത്തിലെ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളില്‍ 120 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തിരുന്നത്. 2016-17 വര്‍ഷത്തിലെ ഇതേ മാസങ്ങളില്‍ പിടികൂടാനായത് 70 കിലോ മാത്രമായി ചുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."