HOME
DETAILS
MAL
ആത്മഹത്യ ചെയ്ത കര്ഷകന് തോമസിന്റെ കരം വില്ലേജ് ഓഫിസില്‍ സ്വീകരിച്ചു
backup
June 23 2017 | 06:06 AM
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു. മരിച്ച ജോയിയുടെ സഹോദരന് ജോസ് ആണ് കരമടച്ചത്. അതേസമയം ജോയിയുടെ ഭൂമി സംബന്ധിച്ച രേഖകള്‍ തിരുത്തിയ നിലയിലാണ്. രേഖകളുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഓഫിസില്‍ പ്രതിഷേധിച്ചു.
കരമടയ്ക്കാന്‍ എത്തിയപ്പോഴാണ് രജിസ്റ്ററില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. ജോയിയുടെ സ്ഥലം ഒരു ഏക്കറുണ്ടായിരുന്നത് 80 സെന്റ് സെന്റ് എന്നാക്കി രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."