ഉള്‍നാടന്‍ ജലാശയങ്ങള്‍ ലാഭകരമായി ഉപയോഗിക്കാന്‍ കഴിയണം: മന്ത്രി
കരുനാഗപ്പള്ളി: ഉള്‍നാടന്‍ ജലാശയങ്ങള്‍ കര്‍ഷകര്‍ക്ക് ലാഭകരമായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിരംതെങ്ങു ഫിഷ് ഫാമില്‍ ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സവിശേഷമായ, പ്രകൃതിദത്തമായ ജലാശയങ്ങളെ ജനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയണം.
സമ്പന്നമായ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ മത്സ്യസമ്പത്തിന്റെ ലാഭകരമായ കൃഷിക്കായി ഉപയോഗപ്പെടുത്തണം. ലാഭകരമായി കൃഷിയിലൂടെ മത്സ്യലഭ്യത വര്‍ധിപ്പിച്ച് തൊഴില്‍ മാര്‍ഗം വികസിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യം ഇല്ലാതെ ഭക്ഷ്യം ഇല്ല എന്ന് ശീലമുള്ള മലയാളിക്ക് ശരാശരി 24 കിലോഗ്രാം മത്സ്യത്തിന്റെ ഉപഭോഗമാണ് ഉള്ളത്. ഇന്ത്യന്‍ ശരാശരി ഇത് മൂന്ന് മുതല്‍ മൂന്നര കിലോഗ്രാം വരെ മാത്രമാണ്. മാലിന്യമില്ലാത്ത ജലത്തിലാണ് മത്സ്യോല്‍പാദനം കൂടുതലുണ്ടാവുക. പദ്ധതിക്കായി ഗുണനിലവാരമുള്ള വിത്തും മറ്റ് സഹായങ്ങളും ഫിഷറീസ് വകുപ്പ് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ പ്രളയ ദുരന്തം ബാധിച്ച കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയാണ് ആയിരംതെങ്ങില്‍ തുടങ്ങുന്നത് പ്രധാനമായും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടല്‍കാടുകളെ തീരെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍ സഹദേവന്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ഗ്രാമപഞ്ചായത്ത് അംഗം പി സലിന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ എച്ച് സലീം ,എം സിയാര്‍ അസാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയന്‍, കെ.എ ഫ്രാന്‍സിസ്, ആയിരംതെങ്ങ് അഡാക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയ ജയസേനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."