HOME
DETAILS

പനി വ്യാപകമാകുന്നു; ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന്

  
backup
June 23 2017 | 18:06 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d

ഈരാറ്റുപേട്ട: പകര്‍ച്ചപ്പനി വ്യാപകമായിട്ടും നഗരസഭയിലെ ജീവനക്കാരുടെ കുറവുകൊണ്ട് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന്  ആക്ഷേപമുയരുന്നു. ഈരാറ്റുപേട്ട മേഖലയില്‍  ഇടവിട്ടുള്ള മഴയും വെയിലുമാണ് കൊതുകുകള്‍ പെരുകാനും പനി വ്യാപകമാകാനും ഇടയാക്കിയിരിക്കുന്നത്. റബര്‍ തോട്ടങ്ങളിലും പൈനാപ്പിള്‍ തോട്ടങ്ങളിലുമാണ് കൊതുകുകള്‍ പെരുകുന്നത്.
കൈത തോട്ടത്തിനു സമീപം താമസിക്കുന്നവര്‍ക്കു വൈകുന്നേരമായാല്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പലപ്രാവശ്യം ആരോഗ്യവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
ഇപ്പോള്‍ ഓരോ ദിവസം കഴിയുന്തോറും പനിബാധിതരുടെ എണ്ണം കൂടിവരികയാണ്. ആരോഗ്യവകുപ്പ് നിലവില്‍ പുറത്തുവിടുന്ന കണക്കുകള്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. പനി പടര്‍ന്നുപിടിച്ച് മരണങ്ങള്‍ നടന്നിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു കര്‍ശനമായ നടപടികള്‍ ഉണ്ടായിട്ടില്ല. പകര്‍ച്ചപ്പനി മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലാണെന്നു കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് .ഈ സാഹചര്യത്തില്‍ 400 ഓളം രോഗികള്‍ ദിവസവും പനിചികില്‍സ തേടിയെത്തുന്ന നഗരസഭയുടെ ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍ താലുക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരനാകും. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഈ ആശുപത്രിയിലുണ്ടാകും.
 ഡെങ്കിപ്പനി തടയാന്‍ കൊതുകു നശീകരണം അനിവാര്യമായതിനാല്‍ കൊതുകുകള്‍ വളരാതിരിക്കാന്‍ ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുംനഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago