HOME
DETAILS

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണം; സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടി നല്‍കി

  
backup
June 23 2017 | 19:06 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0




തിരുവനന്തപുരം: നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസിനു കത്തുനല്‍കി. പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന എ.എസ്.ഐ അനില്‍ കുമാറിനെ അനധികൃതമായാണ് ഒപ്പം നിര്‍ത്തിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് സെന്‍കുമാര്‍ തുറന്നടിച്ചിരിക്കുന്നത്.
മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരേ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ തന്നോടൊപ്പം നില്‍ക്കുന്നവരെ മടക്കി അയക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ മറുപടി കത്തില്‍ ചോദിക്കുന്നു. താങ്കള്‍ക്കുതന്നെ പരിശോധിച്ചാല്‍ മനസിലാകും. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഡ്രൈവറും വീട്ടില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പൊലിസുകാരും മറ്റു ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം കൂടിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. ഇവര്‍ക്ക് ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം നില്‍ക്കാനുള്ള ഉത്തരവ് പോലുമില്ല.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, തച്ചങ്കരി മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ പേരെടുത്തും ഇവര്‍ അനധികൃതമായി ഒപ്പം കൂട്ടിയിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളും ഉള്‍പ്പെടെയാണ് സെന്‍കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്.
അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരേ സെന്‍കുമാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. ഡി.ജി.പി സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതിന് സുപ്രിം കോടതിയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിയതിനു ശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്കെതിരേ നടത്തിയ നീക്കങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് സെന്‍കുമാറിനുവേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ നിലപാട്. ഇതുസംബന്ധിച്ച് സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയില്‍നിന്ന് സെന്‍കുമാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a few seconds ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  21 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  25 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  30 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago