ഉണ്ണിച്ച നയിച്ചു, ഖമറുച്ച ജയിച്ചു; ജാതിയും മതവുമല്ല, മതേതരത്വത്തിന്റെ ത്രിവര്‍ണ ശോഭയില്‍ മഞ്ചേശ്വരം
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നെഞ്ചിടിപ്പോടെയാണ് യു.ഡി.എഫ്- ലീഗ് നേരിട്ടത്. ഫാസിസത്തിനെതിരായ കേരളത്തിന്റെ പ്രതിരോധത്തില്‍ എന്നും ഇടം നേടിയ മഞ്ചേശ്വരം കൈവിട്ടുപോകാതിരിക്കണമെന്നതായിരുന്നു ആ നെഞ്ചിടിപ്പിനു പിന്നിലെ കാരണം. 2016 ല്‍ പി.ബി അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ച ജയിച്ചുകയറിയത് വെറും 89 വോട്ടുകള്‍ക്കാണ്.
ബി.ജെ.പിയിലെ കെ. സുരേന്ദ്രനെയാണ് റദ്ദുച്ച അന്ന് തോല്‍പ്പിച്ചത്. അന്നു മുതല്‍ സുരേന്ദ്രന്‍ കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് കേസുമായി മുന്നോട്ടുപോയി. പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വഴിയൊരുങ്ങിയത്. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പായി.
മഞ്ചേശ്വരം ഉള്‍പ്പെടുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ യു.ഡി.എഫ് നിയോഗിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താനെ. ഉണ്ണിച്ചയെ കാസര്‍കോട്ടുകാര്‍ ഏറ്റെടുത്തപ്പോള്‍ 40,438 ഭൂരിപക്ഷത്തോടെ വിജയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം ഉണ്ണിത്താന് 11,113 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു കാസര്‍കോട്ടുകാരുടെ ഉണ്ണിച്ചയും. എം.സി ഖമറുദ്ദീനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് ഉണ്ണിത്താനും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഏതാണ്ട് മുഴുവന്‍ ദിവസങ്ങൡും സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണം നടത്താന്‍ ഒരു എം.പി ഓടിനടന്നതും ഈ മണ്ഡലത്തില്‍ മാത്രം കാണാനായ കാഴ്ചയായിരിക്കും.
ഒപ്പം കര്‍ണാടകയില്‍ നിന്നടക്കം കോണ്‍ഗ്രസ് നേതാക്കളെയും മഞ്ചേശ്വരത്ത് എത്തിച്ച് പ്രചാരണം നടത്താനായി. എം.പി കുഞ്ഞാലിക്കുട്ടിയെ ആണ് മുസ്‌ലിം ലീഗ് പ്രചാരണ ചുമതല ഏല്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പ്പനേരത്തേക്ക് വിട്ടുനിന്ന് കേരള രാഷ്ട്രീയത്തില്‍ തിരിച്ചുവന്ന് വലിയൊരു വിജയം കൈവരിച്ചുവെന്ന നേട്ടവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."