മണല്‍ നീക്കം ചെയ്യാന്‍ ജെ.സി.ബി എത്തിയില്ല; തൊഴിലാളികള്‍ വള്ളങ്ങളില്‍ മണല്‍ കോരി
തുറവൂര്‍: അന്ധകാരനഴിമുഖത്തുനിന്ന് മണല്‍ നീക്കം ചെയ്യാന്‍ ജെ.സി.ബി.എത്തിച്ചില്ല.ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ വള്ളങ്ങളില്‍ മണലെടുത്തു തുടങ്ങി. ഇത്തരത്തില്‍ മണലെടുത്താല്‍ പൊഴിമുറിയാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് തീരദേശത്തുള്ളവര്‍ പറയുന്നത്.
അതു കൊണ്ട്‌ജെ.സി.ബി.എത്തിക്കണമെന്നാവശ്യം ശക്തമായി.പൊഴി ഉടനെ മറിക്കണമെന്ന് ജില്ലാ കലക്ടര്‍ വീണ മാധവന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആറ് പഞ്ചായത്തുകളുടെ പരിധിയില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. ണ്ടത് പലവിധ സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുണ്ട്.അഴി ഓടി തുടങ്ങിയാല്‍ മാത്രമേ പ്രശനങ്ങള്‍ക്കെല്ലാം പരിഹാരമാകക മുള്ളു. മീനുകളുടെ പ്രജനം വൈകുന്നതു തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പൊഴിമുറിക്കുന്നതിനെ ആശ്രയിച്ചാണ് മല്‍സ്യത്തൊ ഴി ലാ ളി ക ളു ടെ യും മണല്‍വാരല്‍ തൊഴിലാളികളുടെയും ജീവിതം നിലനില്‍ക്കുന്നത്.കഴിഞ്ഞവര്‍ഷം പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് ദിവസങ്ങള്‍ കൊണ്ടാണ് പൊഴിമുറിച്ചത്.
മുറിച്ച് ദിവസങ്ങള്‍ക്കകം പൊഴി അടഞ്ഞത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ജൂണ്‍ ആദ്യവാരത്തിലാണ് പൊഴിമുറിയേണ്ടതെന്നും അതില്‍ കാലതാമസം വന്നാല്‍ ജെ.സി.ബി.യുടെ സഹായത്താലേമുറിക്കാന്‍ മാര്‍ഗ്ഗമുള്ളുവെന്നാണ് ജനങ്ങള്‍ പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."