കരിപ്പൂരില്‍ 7.62 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 762500 രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി.സ്പൈസ് ജറ്റ് എയര്‍വേയ്സിന്റെ കരിപ്പൂര്‍-ദുബായ് വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ മൂരിയാട് കളത്തില്‍ വടക്കേയില്‍ ഷബീര്‍(28)എന്ന യാത്രക്കാരനില്‍ നിന്നാണ് സി.എസ്.എഫ് വിഭാഗം കറന്‍സി പിടികൂടിയത്. ഇവ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഇയാളുടെ പാന്‍സിന്റെ പോക്കറ്റില്‍ നിന്നും 20500 സഊദി റിയാല്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇയാളുടെ ബാഗേജില്‍ നിന്നും 1500 ഒമാന്‍ റിയാല്‍,400 കുവൈത്ത് ദിനാര്‍,എന്നിവയും കണ്ടെടുത്തു. 500 രൂപ മൂല്യമുളള 41 സഊദി റിയാല്‍ എന്നിവയും പിടികൂടി. ഇയാളുടെ യാത്ര റദ്ദാക്കിയ കസ്റ്റംസ് വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം സമാന രീതിയില്‍ കടത്താന്‍ ശ്രമിച്ച 8 ലക്ഷത്തിന്റെ വിദേശ കറന്‍സി വിമാനത്താവള സുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."