HOME
DETAILS

സി.എം അബ്ദുല്ല മൗലവി വധം: ഉന്നതതല സംഘം അന്വേഷിക്കണം

  
backup
November 17, 2018 | 9:45 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%97%e0%b4%b2%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%89

കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ ഉന്നതതല ഉദ്യോഗസ്ഥരെ കൊണ്ട് കേസന്വേഷണം നടത്താന്‍ സി.ബി.ഐ തയാറാകണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ അന്വേഷണസംഘം രണ്ടു തവണ നല്‍കിയ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടതോടെ നീതിയുടെ കിരണങ്ങള്‍ സി.എം.അബ്ദുല്ല മൗലവിയുടെ കുടുംബത്തിനും പൊതു സമൂഹത്തിനും അധികം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കിയിട്ടുണ്ട്. കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി പറഞ്ഞു.
കേസില്‍ സി.ബി.ഐ സംഘം 2017 ല്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളുകയും തുടര്‍ന്ന് പ്രാഥമിക തലത്തില്‍ നിന്ന് തന്നെ വീണ്ടും അന്വേഷണം നടത്താനും, ഉന്നത മെഡിക്കല്‍ സംഘത്തിന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെ കേസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. സംഭവ ദിവസം അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങള്‍ അമിതമായി ഉറങ്ങാനുണ്ടായ കാരണങ്ങള്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാതെ അന്വേഷണം പ്രഹസനമാക്കി ആദ്യ റിപ്പോര്‍ട്ട് തന്നെ മിനുക്കി കോടതിയില്‍ സമര്‍പ്പിച്ചത് വഴി സി.ബി.ഐ നീതി പീഠത്തേയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വീണ്ടും നടത്തിയത്.
അബ്ദുല്ല മൗലവിയുടെ വ്യക്തി പ്രഭാവവും ജീവിത രീതിയുംസാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ അന്വേഷണ സംഘം നന്നായി വിലയിരുത്തിയാല്‍തന്നെ സംഭവം കൊലപാതകമാണെന്ന് കണ്ടെത്താന്‍ കഴിയും. മുന്‍ വിധിയോടെയുള്ള അന്വേഷണം നടത്തുന്നത് ഒഴിവാക്കി കേസന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago