വാഹനമോഷ്ടാക്കള്‍ പിടിയില്‍
ആറ്റിങ്ങല്‍: വാഹനമോഷ്ടാക്കളായ അന്യസംസ്ഥാനക്കാരെ പൊലിസ് പിടികൂടി. ടിപ്പര്‍ ലോറികളും, ടോറസ് ലോറികളും മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളെയാണ് പൊലിസ് പിടികൂടിയത്.
കന്യാകുമാരി തക്കല പുളിക്കോട് വെള്ളിയോട് ഹൃദയപുരത്തില്‍ ബോംബേ മണികണ്ഠന്‍ എന്നു വിളിക്കുന്ന മണികണ്ഠന്‍ (44), തിരുനല്‍വേലി പാളയംകോട്ടൈ തിരുമല സ്ട്രീറ്റില്‍ പളനി സ്വാമി (32) എന്നിവരാണ് പൊലിസ് പിടിയിലായത്.
ഇവരില്‍ മണികണ്ഠനെ കേരളാ പൊലിസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ പൊലിസ് അറസ്റ്റു ചെയ്ത് ജയിലിലാക്കി.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം സ്റ്റേഷനതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിനു സമീപത്തുനിര്‍ത്തിയിട്ടിരുന്ന ലോറിയും ഇതിനടുത്തുള്ള ഓഡിറ്റോറിയത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയും മോഷണം പോയതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്നു കണ്ടെത്താനായത്.
ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന മിക്ക ലോറി മോഷണങ്ങളും മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് ചെയ്തതെന്ന് പൊലിസ് സ്ഥിരീകരിക്കുന്നു.
ആറ്റിങ്ങല്‍ എ.എസ്.പി ആര്‍.
ആദിത്യയുടെ നേതൃത്വത്തില്‍ ഷാഡോ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഫോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഷാഹുല്‍ ഹമീദിന്റെ മാരുതി കാര്‍ മോഷണം നടത്തി അതില്‍ വ്യാജ നമ്പര്‍ പതിച്ച് ഇതില്‍ കറങ്ങി മോഷണം നടത്തേണ്ട ലോറികള്‍ കണ്ടുവെയ്ക്കുകയും ഇവ പിന്നീട് മോഷ്ടിക്കുകയുമായിരുന്നു ഇവരുടെ രീതി.
മംഗലപുരത്തു പാര്‍ക്കു ചെയ്തിരുന്ന ലോറികളും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയുടെ ടിപ്പര്‍ ലോറിയും മോഷണം നടത്തിയത് ഇവരാണെന്ന് പൊലിസ് പറഞ്ഞു.
മോഷ്ടിച്ചെടുക്കുന്ന ലോറികള്‍ നമ്പര്‍ പ്ലേറ്റു മാറ്റി വില്‍പ്പന നടത്തുകയായിരുന്നു പതിവ്.
മോഷ്ടിച്ചെടുക്കുന്ന ലോറികളെല്ലാം ടോള്‍ ബൂത്തുകളും പൊലിസ് ചെക്‌പോസ്റ്റുകളും ഒഴിവാക്കി ഇടറോഡുകളിലൂടെ തമിഴ്‌നാട്ടിലെത്തിക്കുകയായിരുന്നു.
ഇത് ചെയ്തിരുന്നത് ഒഢീഷാ സ്വദേശിയായ മൈക്കിള്‍ എന്നറിയപ്പെടുന്ന മനോജ് തിര്‍ക്കിയാണെന്നും പൊലിസ് പറഞ്ഞു.
ഇയാളെ പിടികൂടുന്നതിനായി കേരള സംഘം ഒഡീഷ്യയില്‍ എത്തിയതായും പൊലിസ് പറഞ്ഞു.
തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ തിരുനെല്‍വേലിയിലെ ശെല്‍വന്‍ എന്നറിയപ്പെടുന്ന തമിഴ് ശെല്‍വന്‍ മുഖാന്തിരം തിരുനെല്‍വേലി സമാധാന പുരത്തുള്ള പളനി മുഖാന്തിരമാണ് മറിച്ചുവില്‍പ്പന നടത്തിയിരുന്നത്.
മുഖ്യ പ്രതിയായ മണികണ്ഠന്‍ കസ്റ്റഡിയിലായ വിവരമറിഞ്ഞ് മോഷണം ചെയ്ത ലോറികള്‍ കേരളത്തിനകത്തുള്ള ഒളിസങ്കേതങ്ങളില്‍ ഒളിപ്പിക്കുന്നതിനിടെ പളനിയെ മംഗലപുരത്തു നിന്നെടുത്ത ലോറിയുമായി വെള്ളിയാഴ്ച വെളുപ്പിന് വെഞ്ഞാറമൂട്ടില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പേട്ടയില്‍ നിന്നെടുത്ത ലോറി കോവളം ബൈപാസില്‍ നിന്നും കണ്ടെടുത്തതായും ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ല റൂറല്‍ പൊലിസ് മേധാവി നി ര്‍ദേശ പ്രകാരം പി.അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എ.എസ്.പി ആര്‍.ആദിത്യ, ഷാഡോ ഡിവൈ.എസ്.പി അശോകന്‍, ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാര്‍, ആറ്റിങ്ങല്‍ എസ്.ഐ തന്‍സിം അബ്ദുള്‍ സമദ്, മംഗലപുരം എസ്.ഐ ബി.ജയന്‍, ഷാഡോ എസ്.ഐമാരായ പ്രശാന്ത്, സിജു കെ.എല്‍.നായര്‍, എ.എസ്.ഐ ഫിറോസ്, ടിം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ്, സുനി ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."