പ്രകൃതി ദുരന്ത മുന്നറിയിപ്പ് ഉപഗ്രഹം 'നിയുസാറ്റ് കേരള്‍ശ്രീ' ഭ്രമണപഥത്തില്‍
തിരുവനന്തപുരം: എന്‍.ഐ യൂനിവേഴ്‌സിറ്റി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ വിദ്യാര്‍ഥി നിര്‍മിത ഉപഗ്രഹമായ ന്യൂസാറ്റ് (കേരള്‍ശ്രീ ) യെ ഐ. എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരികോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 9.29ന് വിക്ഷേപണപേടകമായ പി.എസ്.എല്‍.വി സി 38 -ല്‍ നിന്നും വേര്‍പ്പെട്ട് ഭ്രമണപഥത്തില്‍ സ്വതന്ത്രസഞ്ചാരം ആരംഭിക്കുകയും 11.04ന് ഉപഗ്രഹം നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റിയിലെ ഗ്രൗണ്ട് സ്റ്റേഷനുമായി വാര്‍ത്താവിനിമയ ബന്ധം ആരംഭിക്കുകയും ചെയ്തു.
സുനാമി ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോഴാണ് ഉപഗ്രഹ നിര്‍മാണത്തെക്കുറിച്ച് സര്‍വകലാശാല ചാന്‍സലര്‍ ഡോ. മജീദ്ഖാന്‍ ആലോചിച്ചത്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരും 200 ലേറെ വിദ്യാര്‍ഥികളും കൈകോര്‍ത്ത് വര്‍ഷങ്ങളായി നടത്തിയ കഠിന പ്രയത്‌നമാണ് ഇന്ന് വിജയകരമായി ഭ്രമണപഥത്തിലെത്തിയത്.
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മുന്‍കൂട്ടി പ്രവചിക്കുന്ന ഉപഗ്രഹമാണ് ന്യൂസാറ്റ്.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കിയ നാനോ സാറ്റലൈറ്റ് കഴിഞ്ഞ വര്‍ഷം കേരള ഗവര്‍ണര്‍ പി സദാശിവമാണ് ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."