ഷാനിമോള്‍ക്കൊപ്പം പിറക്കുന്നത് റെക്കോര്‍ഡുകള്‍; 59 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന് നിയമസഭയില്‍ ഒരു മുസ്ലിം വനിത
ആലപ്പുഴ: 59 വര്‍ഷത്തിനു ശേഷം ഒരു മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായി നിയമസഭയില്‍ എത്തുന്നു. അരൂരിലെ ചെങ്കോട്ടയില്‍ വിജയക്കൊടി പാറിച്ച ഷാനി മോള് ഉസ്മാന് ഒരുപിടി ചരിത്രങ്ങളാണ് തിരുത്തെഴുതിയത്.
1960 ല്‍ ആലപ്പുഴയില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച നഫീസത്ത് ബീവിയാണ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത പ്രതിനിധി. ടി.വി തോമസിനെ അട്ടിമറിച്ചാണ് നഫീസത്ത് ബീവി നിയമസഭാംഗമായത്. രണ്ടാം നിയമസഭയില്‍ ഡപ്യൂട്ടീ സ്പീക്കറായിരുന്നു നഫീസത്ത് ബീവി. 59 വര്‍ഷത്തിനു ശേഷം അതേ ആലപ്പുഴയില്‍നിന്നു തന്നെ മറ്റൊരു മുസ്ലിം വനിത കോണ്‍ഗ്രസിന്റെ എം.എല്‍.എ ആയി മാറുമ്പോള്‍ അതു ചരിത്ര നിയോഗം കൂടിയാണ്.
പതിനാലാം നിയമസഭയില്‍ പ്രതിപക്ഷനിരയിലെ ഏക വനിത അംഗമെന്ന ഖ്യാതി കൂടി ഷാനിമോള്‍ അട്ടിമറിജയത്തിലൂടെ സ്വന്തമാക്കുന്നു. കായംകുളം എം.എല്‍.എ പ്രതിഭക്ക് പിന്നാലെ ആലപ്പുഴയില്‍നിന്നു മറ്റൊരു വനിത നിയമസഭയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."