HOME
DETAILS
MAL
മാന്യത കൈവിടരുത്; കോഹ്ലിക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം
backup
November 17 2018 | 22:11 PM
ന്യൂഡല്‍ഹി: ആരാധകരോടും മറ്റ് ക്രിക്കറ്റ് പ്രേമികളോടും മാന്യമായ രീതിയില്‍ സംസാരിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് നിര്‍ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡാണ് കോഹ്ലിക്ക് മുന്നറിയിപ്പ് നല്‍കിയത്.
വലിയൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്യാപ്റ്റനാണ് താങ്കള്‍. അതിനാല്‍ ഏറ്റവും മികച്ച രീതിയിലുള്ള ഇടപെടലുകളാണ് വേണ്ടതെന്ന് ക്രിക്കറ്റ് ബോര്‍ഡ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഈയിടെയായി ആരാധകനോട് രാജ്യം വിടണം എന്ന തരത്തിലുള്ള പ്രതികരണം കോഹ്ലിയില് നിന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."