വാളയാര്‍ പീഡനക്കേസ്: ഈ വിധി പ്രതീക്ഷിച്ചില്ല, പൊലിസിന് വീഴ്ച പറ്റിയെന്ന് പെണ്‍കുട്ടികളുടെ മാതാവ്
വാളയാര്‍: പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പൊലിസ് വീഴ്ച വരുത്തിയതായി പെണ്‍കുട്ടിയുടെ മാതാവ്. കേസിന്റെ വിധി ഇന്നാണെന്നുപോലും അറിയില്ലായിരുന്നു. പ്രതികളെ വെറുതെ വിടുമെന്നും വിചാരിച്ചില്ല കേസില്‍ പൊലിസ് വീഴ്ച വരുത്തിയെന്നും വേണ്ടവിധത്തില്‍ കേസ് അന്വേഷിച്ചിട്ടില്ലെന്നും പണ്കുട്ടിളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളാണ് ആത്മഹത്യ ചെയ്തത്. മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസ് കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് റിപ്പോര്‍ട്ട് തങ്ങളെ കാണിച്ചിരുന്നതെന്നും ഇവയെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.
വി.മധു, എം.മധു, ഷിബു എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികളില്‍ ഒരാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാലക്കാട് പോക്സോ കോടതിയുടെ നടപടി. കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. 2017ലാണ് ലൈംഗിക പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."