HOME
DETAILS

ക്ഷയരോഗമുക്ത ലോകത്തിനായ്...

  
backup
November 18 2018 | 01:11 AM

2156165651645-21545

# ഡോ. ശബ്‌ന എസ്

ക്ഷയരോഗം തിരിച്ചറിയപ്പെടാതെയും കൃത്യമായ ചികിത്സ ലഭിക്കാതെയും കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നമ്മള്‍ കണ്ടതാണ്. ചികിത്സിച്ചു മാറ്റാന്‍ പറ്റിയ ഒരു രോഗമാണു നമുക്ക് തൊട്ടടുത്തുനിന്ന് ഒരു ജീവന്‍ അപഹരിച്ചത്. വിവരമില്ലായ്മ, മണ്ടത്തരം എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കേണ്ട ഒരു കാര്യമല്ല ഇത്. കുപ്രചാരണങ്ങള്‍ക്കും അശാസ്ത്രീയതയ്ക്കും തലവച്ചുകൊടുത്ത്, മതിയായ ചികിത്സ നിഷേധിച്ചത്, പിടിവാശി കാരണം ജീവന്‍ പൊലിഞ്ഞത് കുറ്റകൃത്യം തന്നെയാണ്.

എന്താണ് ക്ഷയരോഗം?
മൈക്കോബാക്ടീരിയം റ്യുബെര്‍ക്‌ലോസിസ് എന്ന സൂക്ഷ്മജീവിയാണ് ഈ അസുഖത്തിനു കാരണം. 1882ല്‍ റോബര്‍ട്ട് കോച് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ രോഗാണുവിനെ ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തുന്നത്. ക്ഷയരോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തുള്ള മൊത്തം ക്ഷയരോഗത്തിന്റെ ഇരുപതു ശതമാനം നമ്മുടെ രാജ്യത്താണ്.
ഉയര്‍ന്ന ജനസംഖ്യ, ദാരിദ്ര്യം, ശുചിത്വക്കുറവ്, എച്ച്.ഐ.വി അണുബാധ, കുറഞ്ഞ രോഗപ്രതിരോധശേഷി, പോഷകാഹാരക്കുറവ്, പ്രമേഹം, വൃക്കകള്‍ക്കുള്ള തകരാറുകള്‍, അസുഖത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാതിരിക്കുക എന്നിവയൊക്കെ ക്ഷയരോഗത്തിന്റെ വ്യാപ്തിയും തോതും വര്‍ധിപ്പിക്കുന്നു.
പ്രധാനമായും ശ്വാസകോശത്തെയാണു ബാധിക്കുന്നതെങ്കിലും, ക്ഷയരോഗം ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമാണ് എന്നൊരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. ലിംഫ് ഗ്രന്ഥികള്‍, കരള്‍, വൃക്ക, കുടല്‍, എല്ലുകള്‍, ചര്‍മം എന്നിവിടങ്ങളിലും റ്യുബെര്‍ക്‌ലോസിസ് അണുബാധ ഉണ്ടാവാം.
രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണു അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരികയും അങ്ങനെ വായു വഴി അസുഖം ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ മേല്‍പ്പറഞ്ഞ സംഭവത്തില്‍ കുട്ടിക്കു ചികിത്സ കിട്ടിയില്ല എന്നു മാത്രമല്ല, കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന പലരിലേക്കും അസുഖം ഇതിനകം വ്യാപിച്ചിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായ നിരീക്ഷണവും, അസുഖബാധിതനാണെന്നു മനസിലായാല്‍ എത്രയും നേരത്തെയുള്ള ചികിത്സയുമാണ് ഇവിടെ ചെയ്യാവുന്ന കാര്യങ്ങള്‍.

ലക്ഷണങ്ങള്‍
വിട്ടുമാറാത്ത പനി, ചുമ, ശരീരഭാരം കുറയുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചുമച്ചു രക്തം തുപ്പുക, നെഞ്ചുവേദന, ലിംഫ് ഗ്രന്ഥികളിലുണ്ടാകുന്ന തടിപ്പും വേദനയും, വിളര്‍ച്ച, തലവേദന എന്നിവയൊക്കെയാണു മറ്റു ലക്ഷണങ്ങള്‍.

കണ്ടുപിടിക്കുന്നതെങ്ങനെ?
ലക്ഷണങ്ങള്‍ നിരീക്ഷിച്ചും പരിശോധനയിലൂടെയുമാണ് റ്യുബെര്‍ക്‌ലോസിസ് അസുഖം തിരിച്ചറിഞ്ഞു ചികിത്സ ആരംഭിക്കുന്നത്. പ്രധാന പരിശോധനകള്‍ ഇവയാണ്
1. കഫ പരിശോധന
2. രക്ത പരിശോധന
3. നെഞ്ചിന്റെ എക്‌സ്‌റേ
4. ട്യൂബര്‍കുലിന്‍ സ്‌കിന്‍ ടെസ്റ്റ്
ശ്വാസകോശേതര ഭാഗങ്ങളിലുള്ള ക്ഷയരോഗത്തിന് അതതു ഭാഗങ്ങളിലെ സാംപിളുകള്‍ എടുത്തു പരിശോധിക്കുന്നു.

ചികിത്സ
രോഗാണുവിനെതിരേ പ്രവര്‍ത്തിക്കുന്ന ആന്റിബയോട്ടിക്കുകളാണു ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. റീഫാംപിസിന്‍, ഐസോനിയാസിഡ്, പൈറസിനമൈഡ്, എതാംബ്യുറ്റോള്‍, സ്‌ട്രേപ്‌ടോമൈസിന്‍ എന്നിവയാണു സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍, ആറു മുതല്‍ ഒന്‍പതുമാസം വരെയാണു ചികിത്സാകാലം, രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാരാശുപത്രികളില്‍ പൂര്‍ണമായും സൗജന്യമാണ്.

തടയുന്നതെങ്ങനെ?
ഇടതുകൈയില്‍ മുകള്‍ ഭാഗത്തായി കുഞ്ഞായിരിക്കുമ്പോള്‍ സൂചികുത്തിയ അടയാളം കാണുന്നില്ലേ? ക്ഷയരോഗത്തിനെതിരേ ഫലപ്രദമായിട്ടുള്ള ബി.സി.ജി വാക്‌സിന്‍ എടുത്തു എന്നുള്ളതിന്റെ തെളിവാണത്. കുട്ടികളിലുണ്ടാകുന്ന ക്ഷയരോഗത്തിനും മസ്തിഷ്‌കത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനുമെതിരേ ഇത് ഏറെ പ്രയോജനകരമാണ്. ഇന്ത്യ പോലെ റ്യുബെര്‍ക്‌ലോസിസ് സാധ്യത കൂടുതലുള്ള ഒരു രാജ്യത്ത്, ജനിച്ചതിനുശേഷം എത്രയും പെട്ടെന്ന് തന്നെ ബി.സി.ജി വാക്‌സിന്‍ എടുക്കുന്നതാണു സുരക്ഷിതം.
2018 വര്‍ഷത്തെ റ്യുബെര്‍ക്‌ലോസിസ് ദിന മുദ്രാവാക്യത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ലോകത്തിനാവശ്യം ക്ഷയരോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സന്നദ്ധഹൃദയങ്ങളെയാണ്. അറിവുകള്‍ പകര്‍ന്നുനല്‍കി, ശാസ്ത്രത്തിന്റെ വഴിയിലൂടെ ക്ഷയരോഗ വിമുക്ത ലോകം നമുക്കു സ്വപ്‌നം കാണാം. ആ സ്വപ്‌നത്തിലൂടെ, പ്രവൃത്തിയിലൂടെ ചരിത്രം സൃഷ്ടിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago