കമ്മിഷന് 30ന് റിപ്പോര്‍ട്ട് നല്‍കുമെന്ന്
കൊല്ലങ്കോട്: അംബേദ്കര്‍ കോളനിയില്‍ ജാതീയപരമായ വേര്‍തിരിവ് ഉണ്ടായിട്ടുണ്ടെന്ന പേരിലാണ് കോളിസന്ദര്ശിച്ചതെന്നും, ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍30ന് വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും പട്ടികജാതി-വര്ഗ്ഗഗ കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് ഡോ. പി.എന്‍ വിജയകുമാര്‍ പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യത്ത് പട്ടികജാതി പീഡന നിരോധന നിയമം വന്നിട്ടും സാമ്പത്തികമായി തിരസ്കരിക്കലും സാമൂഹ്യപരമായി ഒറ്റപെടുത്തലും ഇപ്പോഴും നിലനില്‍ക്കുന്നത് നവോത്ഥാന കേരളത്തില്‍ വേദനിപ്പിക്കുന്ന കാര്യമാണ്.
കേരളത്തിലും ചില കേന്ദ്രങ്ങളില്‍നിന്ന് അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഗോവിന്ദാപുരത്തിലെ പ്രശ്നങ്ങള്‍ കമ്മീഷന് സമഗ്രമായി പഠിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ മാതൃകാ പട്ടികജാതി കോളനിക്കുള്ള ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പട്ടികജാതി കമ്മീഷന് കേരളം സന്ദര്‍ശിക്കുന്നത് കേരളത്തിലെ കമ്മീഷനെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മീഷന് അംബേദ്കര്‍ കോളനി സന്ദര്‍ശിക്കുന്നുണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, കേന്ദ്ര കമ്മീഷന് കേരളത്തിലെത്തുബോള് കേരളത്തിലെ കമ്മീഷനെ അറിയിക്കേണ്ടത് ബാധ്യതയുണ്ട്. കേന്ദ്ര കമ്മീഷന് കോളനി സന്ദര്‍ശിക്കുന്നതില്‍ വിരോധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."