HOME
DETAILS

തെരുവു നായ പ്രജനന നിയന്ത്രണം; രണ്ടു കോടി നല്‍കുമെന്ന് മന്ത്രി കെ രാജു

  
backup
August 06 2016 | 00:08 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%a8%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4


പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയമായ തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിക്ക് സര്‍ക്കാര്‍ രണ്ടു കോടി രൂപ സഹായധനമായി നല്കുമെന്നും ജില്ലയ്ക്ക് പേ വിഷബാധ തിരിച്ചറിയുന്നതിനുള്ള ആധുനിക ലാബ് അനുവദിക്കുമെന്നും മൃഗസംരക്ഷണ, വനം, ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ശ്വാന സൗഹൃദ പരിപാടിയായ തെരുവു നായ പ്രജനവ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി മുന്‍സിപ്പല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തടസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സ്ഥലം വിട്ട് നല്കുകയാണെങ്കില്‍ മൃഗാശുപത്രികള്‍ നിര്‍മിക്കുന്നതിന് അമ്പത് ലക്ഷം രൂപ വരെയുള്ള തുക അനുവദിക്കും.ഇതിന് പുറമെ ആശുപത്രി നവീകരണത്തിനും തുക നല്‍കും. മലമ്പുഴ വലിയക്കാട് ക്ഷീരസഹകരണ സംഘത്തിന്റെ സ്ഥലത്ത്  വെറ്ററിനറി സബ് സെന്റര്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.
രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പാല്‍, മുട്ട എന്നിവയുടെ ഉപയോഗത്തില്‍ സ്വയം പര്യാപ്ത നേടുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുകയാണ്. പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു.
    സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികളുടെയും ഇന്‍ഷുറന്‍സ് സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്താവും നിശ്ചിത തുക നീക്കിവെച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള ലാബ് വികസിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ ആന്റി റാബീസ് വാക്‌സിന്‍ ഉല്പാദിപ്പിക്കുമെന്നും അധികം വരുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ഉല്പാദനമേഖലയില്‍ 40 ശതമാനം തുക നീക്കിവെക്കുന്നത് റോഡിനും പാലത്തിനുമാത്രമാകരുതെന്നും കൃഷി, മൃഗസംരക്ഷണം അനുബന്ധ മേഖലകള്‍കൂടി പരിഗണിക്കണം. ഈ കാര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ല വെറ്ററിനറി കേന്ദ്രം അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി. കെ.വി വിജയദാസ് എം.എല്‍.എ ലോഗോ പ്രകാശനവും കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ എ.ബി.സി ലഘുലേഘ പ്രകാശനവും നടത്തി. എം.എല്‍.എ കെ.ഡി പ്രസേന്നന്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്,  മൃഗസംരക്ഷണ ഡയറക്ടര്‍ എന്‍.എന്‍ ശശി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ ഗീത, പി.കെ സുധാകരന്‍, കെ ബിനുമോള്‍, ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ ചാമുണ്ണി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഷൈജു ശങ്കര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ എസ്. വേണുഗോപാലന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സി മധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago