മഹാരാഷ്ട്ര ഫലം: അധികാരത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് ശിവസേന
മുബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് ശിവസേന. അധികാരത്തിന്റെ അഹങ്കാരം കണിച്ചതിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശിവേസന മുഖപത്രമായ സാമ്‌ന എഡിറ്റോറിയിലിലൂടെ കുറ്റപ്പെടുത്തി. 'മഹാ ജനദേശ്' എന്നൊരു സംഗതി ഇല്ലെന്നും തെരഞ്ഞെടുപ്പ് ഫലം വാസ്തവത്തില്‍ 'അധികാരത്തിന്റെ അഹങ്കാരം' കാണിച്ചവര്‍ക്കേറ്റ പ്രഹരമാണെന്നുമായിരുന്നു ശിവസേന പ്രതികരിച്ചത്.
ഒക്ടോബര്‍ 21 ലെ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ 288 മണ്ഡലങ്ങളിലെ 200 ലേറെ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയിരുന്നു. 'മഹാ ജനദേശ് യാത്ര' എന്ന പേരിലായിരുന്നു പര്യടനം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേ ദിവസമടക്കം ബി.ജെ.പി 200 ലേറെ സീറ്റുകള്‍ നേടുമെന്ന് ദവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു.
സാങ്കേതിക പിഴവുകളിലൂടെയും പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കുന്നതിലൂടേയും തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന ധാരണയാണ് ജനവിധിയിലൂടെ മാറിമറഞ്ഞതെന്ന് സാമ്‌ന പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും നില മെച്ചപ്പെടുത്തിയെന്നും എഡിറ്റോറിയലിലൂടെ പറയുന്നു. കഴിഞ്ഞ വര്‍ഷം ബി.ജെ.പിക്ക് 122 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 105 ഇടങ്ങളില്‍ മാത്രമാണ് ലഭിച്ചത്. ശിവസേന 63 സീറ്റില്‍ നിന്ന് 56 ലേക്ക് കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."