HOME
DETAILS
MAL
ബ്രസീലില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട
backup
October 25 2019 | 20:10 PM
സാവോപോളോ: ഇന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ഇനി ബ്രസീലിലേക്കു വരാന്‍ വിസ ആവശ്യമില്ലെന്ന് പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ. ചൈനക്കും ഈ ഇളവു ലഭിക്കും.
ഈവര്‍ഷമാദ്യം അധികാരമേറ്റ ബോല്‍സനാരോ നിരവധി വികസിത രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു. അതേസമയം വികസ്വര രാജ്യങ്ങള്‍ക്ക് ഈ ഇളവു നല്‍കുന്നത് അദ്ദേഹത്തിന്റെ ചൈനാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ്.
അതിനിടെ യു.എസ്, കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ ഇളവ് ബ്രസീല്‍ അവസാനിപ്പിച്ചു. അതേസമയം ഈ രാജ്യങ്ങള്‍ ബ്രസീലുകാര്‍ക്കുള്ള ഇളവ് നിര്‍ത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."