HOME
DETAILS
MAL
സ്പീഡ് ബ്രേക്കറുകളുടെ മറവില്‍ റോഡുകളില്‍ അനധികൃത പരസ്യ ബോര്‍ഡുകള്‍
backup
June 23 2017 | 22:06 PM
പള്ളിക്കല്‍: സ്പീഡ് ബ്രേക്കറുകളുടെ മറവില്‍ റോഡുകളില്‍ അനധികൃതമായിപരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കെതിരേ സമരത്തിനിറങ്ങുമെന്ന് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിങ് വര്‍ക്കേഴ്സ് യൂണിയന് (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് വി.എ.കെ തങ്ങള്‍. പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഇവ കണ്ടില്ലെന്ന് നടിക്കുന്നതിനാലാണ് ഇത്തരം അനധികൃത പരസ്യ ബോര്‍ഡുകള്‍ ദിനം പ്രതി റോഡില്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു അപകടം കുറയ്ക്കുകയെന്നപേരില് നിയന്ത്രണമില്ലാതെ ദേശീയപാതയിലുള്‍പ്പെടെ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."