റമദാനിലെ ജീവിത വിശുദ്ധി തുടരുക: ഹാരിസ് ദാരിമി
കാസര്‍കോട്: ക്ഷമ, ത്യാഗം, സഹനം എന്നിവയാണ് നോമ്പിലൂടെ ഓരോ വിശ്വാസിയും നേടിയെടുത്തതെന്നും പ്രാര്‍ഥനാ നിര്‍ഭരമായ വ്രതത്തിലൂടെ നേടിയെടുത്ത ആത്മ ചൈതന്യവും വ്യക്തി വിശുദ്ധിയും തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ' റമദാന് വിട പറയുമ്പോള്‍ ' മേഖല കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എസ്.എം.എഫ് മുനിസിപ്പല്‍ പ്രസിഡന്റ് സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷനായി. അണങ്കൂര്‍ ഖത്തീബ് അബുബക്കര്‍ അഹ്സനി പ്രാര്‍ഥന നടത്തി, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സിലര്‍ കെ.എം സൈനുദ്ദീന്‍ ഹാജി, മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ബഷീര്‍ ദാരിമി തളങ്കര, മുനീര്‍ അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, മുഹമ്മദ് ബേഡകം, ഹനീഫ് നിസാമി
ഹാഷിം ഹുദവി, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ശബീര്‍ തളങ്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."