HOME
DETAILS
MAL
പനി: ഈ വര്‍ഷം ചികിത്സ തേടിയവര്‍ ഒരു ലക്ഷം കവിഞ്ഞു
backup
June 23 2017 | 23:06 PM
കണ്ണൂര്‍: ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ പനി ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,10,597 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ മൊത്തം പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം 1,473 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി കൂട്ടിയാല്‍ വന്‍ വര്‍ധനവാണുണ്ടാകുക. ഇതില്‍ ആറു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 24 പേര്‍ക്ക് സംശയകരമായ രീതിയിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഡെങ്കി ബാധിതരുടെ എണ്ണം 200 കടന്നു. 40ഓളം എച്ച് വണ്‍ എന്‍ വണ്‍ കേസുകളും ഒരു ഡിഫ്ത്തീരിയ കേസും 40 മലേറിയ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."