HOME
DETAILS
MAL
ജലീല്‍ വിഷയത്തിലുള്ള തുടര്‍നടപടി നാളത്തെ യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍
backup
November 18 2018 | 10:11 AM
മനാമ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിഷയം തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗം ചര്‍ച്ച ചെയ്യുമെന്നും വിഷയത്തിലുള്ള യു.ഡി.എഫ് ഇടപെടലും തുടര്‍നടപടിയും എങ്ങിനെ വേണമെന്ന് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എം.എല്‍.എ ബഹ്റൈനില്‍ വ്യക്തമാക്കി.
മിഡിലീസ്റ്റ് ചന്ദ്രികയുടെ 'ചന്ദ്രികോത്സവം' പരിപാടിയില്‍ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ധേഹം മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് ജലീലിന്റെ ബന്ധു നിയമന വിഷയത്തിലുള്ള യു.ഡി.എഫ് നീക്കത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.ബന്ധു നിയമനത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടത് വെളിപ്പെട്ട സാഹചര്യത്തില്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ അദ്ധേഹം രാജിവെയ്ക്കണമെന്നും കെ.ടി അദീബിന്റെ രാജികൊണ്ട് മാത്രം കൊച്ചാപ്പക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ധേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."