HOME
DETAILS

കൃഷിയിറക്കാനൊരുങ്ങി കര്‍ഷകര്‍: നിരോധിത കളനാശിനികള്‍ ഉപയോഗിക്കുന്നതായി പരാതി

  
backup
August 06 2016 | 00:08 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d

വെങ്കിടങ്ങ്: പാടശേഖരങ്ങളില്‍ കൃഷിക്ക് തുടക്കം കുറിക്കുന്നതിനായുള്ള പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കെ കളകള്‍ നശിപ്പിക്കുന്നതിന് അത്യുഗ്ര വിഷാംശങ്ങളുടെ ഉപയോഗവും തുടങ്ങി. വെങ്കിടങ്ങ് മേഖലയിലെ വടക്കേ കോഞ്ചിറ ഭാഗങ്ങളിലെ പടവുകളിലാണ് കൃഷിക്ക് അത്യുഗ്ര വിഷമുള്ള കളനാശിനികള്‍ ഉപയോഗിക്കുന്നതായാണ് പരാതി. 2, 4ഡി സോഡിയം സാള്‍ട്ട് (ടു ഫോര്‍ഡി) എന്ന മാരക വിഷാംശം ഉള്ള കളനാശിനിയാണ് ഉപയോഗിക്കുന്നത്. പടവിലെ പ്രധാന കനാലുകളോട് ചേര്‍ന്നുള്ള ബണ്ടുകളില്‍ കാടുപോലെ തഴച്ചുവളരുന്ന ചോറപ്പുല്ലുകളും മറ്റു കളകളും നശിപ്പിക്കാനായാണ് ഇത്തരം വിഷപ്രയോഗങ്ങള്‍ നടത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതാണെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. പടവ് കമ്മിറ്റികള്‍ നേരിട്ടാണ് ഇത്തരം കളനാശിനികള്‍ പടവുകളില്‍ പ്രയോഗിക്കുന്നത്. ഇത്തരം മാരകമായ വിഷം ഉപയോഗിക്കുന്നതിനെ കുറിച്ച് കര്‍ഷകരോടോ പടവ് കമ്മിറ്റി യോഗങ്ങളിലോ കൂടിയാലോചന പോലും നടത്താറില്ലെന്ന് കമ്മിറ്റിയംഗം തന്നെ വെളിപ്പെടുത്തി. ഇത്തരം കളനാശിനികള്‍ തെളിച്ചാല്‍ രണ്ട് ദിവസത്തിനകം എത്ര വലിയ കളകളായാലും കരിഞ്ഞുണങ്ങും.
സമയ ലഭ്യതയും സാമ്പത്തിക ചെലവ് കുറവുമാണ് ഇത്തരം മാരകമായ വിഷം ഉപയോഗിക്കുന്നതിന് പടവു കമ്മിറ്റികളെ തല്‍പരരാക്കുന്നത്. ആദ്യകാലങ്ങളില്‍ കൂലിക്ക് ആളെ നിറുത്തി കളകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ വിഷ പ്രയോഗം കൃഷിക്കാരില്‍ പലര്‍ക്കും അറിയാത്തതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.
ഇത്തരം കളനാശിനികള്‍ മൊത്തമായി വാങ്ങിക്കൊണ്ട് വന്നാണ് ഉപയോഗിക്കുന്നത് എന്നതും ഇതിന്റെ ഉറവിടത്തെ സംബന്ധിച്ച് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് മാത്രമല്ല കോള്‍പ്പടവുകളുടെ സമീപങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കാന്‍സര്‍ പോലുള്ള മാരകമായ രോഗബാധിതരുടെയും എണ്ണം വര്‍ദ്ധിച്ചു വരുന്നതായി സര്‍വ്വേഫലം കാണിക്കുന്നു. ഓണത്തിന് ശേഷം കൃഷി ഇറക്കാന്‍ ഓരോ പടവുകളും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ വിഷപ്രയോഗം വ്യാപകമാകാന്‍ സാദ്ധ്യത ഏറെയാണ്.















































































    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  a month ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  a month ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago