പാക് അധീന കശ്മിര്‍ ഭീകരരുടെ നിയന്ത്രണത്തിലെന്ന് കരസേനാ മേധാവി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോള്‍ പാകിസ്താന്‍ എന്തുകൊണ്ടാണ് എതിര്‍പ്പുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു
ന്യൂഡല്‍ഹി: ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനും കശ്മിരിന്റെ ചില ഭാഗങ്ങളും പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചതായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാക് അധിനിവേശ കശ്മിര്‍ ഭീകരരുടെ നിയന്ത്രണത്തിലുള്ള രാജ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെടെയുള്ളതാണ് ജമ്മു കശ്മിര്‍. നമ്മുടെ അയല്‍ക്കാര്‍ അനധികൃതമായാണ് ഈ പ്രദേശം കൈവശപ്പെടുത്തിയതെന്നും കരസേനാ മേധാവി പറഞ്ഞു. ഭരണഘടനയുടെ 370ാം അനുച്ഛേദം കൊണ്ടുവന്നപ്പോള്‍ പാകിസ്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ 370 റദ്ദാക്കിയപ്പോള്‍ പാക് അധീന കശ്മിരിലെ ഭീകരര്‍ക്കുവേണ്ടി പാകിസ്താന്‍ ശബ്ദമുയര്‍ത്തുകയാണ്.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോള്‍ പാകിസ്താന്‍ എന്തുകൊണ്ടാണ് എതിര്‍പ്പുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പാക് അധീന കാശ്മിര്‍ പൂര്‍ണമായും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ കശ്മിരിനെ ഒരു മഹത്തായ പ്രദേശമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇത് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ളതാണെന്ന് വ്യക്തമാണെന്നും റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."