HOME
DETAILS

കദളിക്കാട് വിമലമാതാ പള്ളിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു

  
backup
June 24, 2017 | 6:48 PM

%e0%b4%95%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3

തൊടുപുഴ:  കദളിക്കാട് വിമലമാതാ പള്ളിയില്‍ നേര്‍ച്ചക്കുറ്റി തകര്‍ത്ത് പണാപഹരണം. വെള്ളിയാഴ്ച  രാത്രി ഒന്നോടെയാണ് സംഭവമെന്ന് കരുതുന്നു. പളളി സങ്കീര്‍ത്തിയുടെ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ നാലു നേര്‍ച്ചപ്പെട്ടികള്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് രണ്ടു ഇരുമ്പുനേര്‍ച്ചപ്പെട്ടികള്‍ പൊളിച്ച് അതിലുണ്ടായിരുന്ന പണം  അപഹരിച്ചു.
ഏതാനും നാണയതുട്ടുകള്‍ അതില്‍ അവശേഷിക്കുന്നുണ്ട്. തടിയില്‍ തീര്‍ത്ത രണ്ടു നേര്‍ച്ചപ്പെട്ടികള്‍ കുത്തിപൊളിച്ചില്ല.  പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന പിക്കാസ്, തൂമ്പ എന്നിവയ്ക്കു പുറമെ മോഷ്ടാവ് കൊണ്ടുവന്നതെന്നു കരുതുന്ന  ചുറ്റികയും നേര്‍ച്ചപ്പെട്ടികള്‍ക്കു സമീപം  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി ഈ ഭാഗത്ത് വാഴക്കുളം പൊലിസ് പട്രോളിങ് നടത്തിയിരുന്നു.ജീപ്പിന്റെ വെളിച്ചം ശ്രദ്ധയില്‍ പെട്ടതോടെ മോഷ്ടാക്കള്‍ മറ്റ് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടക്കുകയായിരുന്നുവെന്ന് കരുതുന്നു.
പള്ളി സങ്കീര്‍ത്തിയുടെ വാതില്‍ തുറന്നു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പൊലിസ് വാഹനം നിര്‍ത്തി വികാരി  ഡോ. തോമസ് ചെറുപറമ്പിലിനെ വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നേര്‍ച്ചപ്പെട്ടികള്‍ സമീപത്തെ സ്‌കൂള്‍മുറ്റത്തുനിന്നു കണ്ടെത്തിയത്.
രാത്രി തന്നെ  പ്രദേശത്ത് പൊലിസ് പരിശോധന നടത്തിയെങ്കിലും തുമ്പു ലഭിച്ചില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഴക്കുളം എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഞാൻ പുരുഷവിരോധിയല്ല, ഇത് സ്ത്രീകളുടെ അവകാശം"; 'പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  14 days ago
No Image

കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ നിന്ന് ഉത്തരക്കടലാസ് മോഷണം പോയി; അധ്യാപികയുടെ പരാതിയിൽ തലശ്ശേരി പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  14 days ago
No Image

യാസിൻ മാജിക്, തുനീഷ്യൻ വലയിൽ ഗോൾമഴ തീർത്ത് സ്വീഡൻ

Football
  •  14 days ago
No Image

തറക്കല്ലിട്ടത് 1994ല്‍, കാത്തിരിപ്പ് 32 വര്‍ഷം; ഒടുവില്‍ ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും വലിയ ആശ്വാസം

National
  •  14 days ago
No Image

പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റിൽ 2.46 ലക്ഷം വിദ്യാർഥികൾ; 1.54 ലക്ഷം പേർ പുറത്ത്

Kerala
  •  14 days ago
No Image

പരാതി കൊടുക്കാന്‍ ഉടമ മറന്നു, പക്ഷേ 'പഴയ വാച്ച്' കള്ളന്മാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി; 3 പേര്‍ക്ക് തടവ് ശിക്ഷ

Kerala
  •  14 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വേഗത്തിലാക്കി; ഇനി ഒരൊറ്റ ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കും

oman
  •  14 days ago
No Image

ശെയ്ഖ് ഹസീനയുടെ കാലത്തെ പൊലിസ് മേധാവി ബേനസീര്‍ അഹമ്മദ് ദുബൈയില്‍ അറസ്റ്റില്‍

uae
  •  14 days ago
No Image

ജപ്പാന് മുന്നിൽ യുറോപ്യന്മാരുടെ മുട്ട് വിറക്കുന്നു, അപരാജിതക്കുതിപ്പിൻ്റെ ചൂടറിഞ്ഞ് നെതർലാൻഡ്സും

Football
  •  14 days ago
No Image

'ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, അതിന് ശേഷം മാത്രം എനിക്ക്'; നെയ്യാറ്റിന്‍കരയില്‍ മാതൃകാ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍

Kerala
  •  14 days ago