HOME
DETAILS

കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി

  
backup
October 26, 2019 | 7:43 PM

%e0%b4%95%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷനോടും കേരള ബ്ലാസ്റ്റേഴ്‌സിനോടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലൂര്‍ സ്റ്റേഡിയം കെ.സി.എയുടെ ഉടമസ്ഥതയിലാണ്. സ്റ്റേഡിയം കേരള ഫുട്‌ബോര്‍ അസോസിയേഷന് വിട്ടു നല്‍കിയപ്പോള്‍ മത്സരങ്ങള്‍ കഴിഞ്ഞ് അറ്റകുറ്റപ്പണികള്‍ക്കു ശേഷം കെ.സി.എയ്ക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി ഫുട്‌ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയം ഉപയോഗിച്ചതിനാല്‍ കെ.സി.എയ്ക്ക് സ്വന്തമായി സ്റ്റേഡിയം ഇല്ലാത്ത അവസ്ഥയായി.
ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനും സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒയുമായി ചര്‍ച്ച നടത്തിയതായി ജയേഷ് വ്യക്തമാക്കി. ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിയുമായി മുന്‍പോട്ടു പോകും. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവരുമായി നേരിട്ട് ചര്‍ച്ച നടത്തും. സുപ്രിംകോടതിയില്‍ വിനോദ് റായ് ശുപാര്‍ശകളിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കാന്‍ ബി.സി.സി.ഐ മുന്‍കൈയെടുക്കും.
അതേസമയം, കെ.സി.എയ്‌ക്കെതിരേ മുന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് വി. രാംകുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ജയേഷ് പറഞ്ഞു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കാര്‍ത്തിക് വര്‍മയും മീറ്റ് ദ പ്രസില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago