അക്ഷയ കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ പി.എസ്.സിയില്‍ സംവിധാനം
പാലക്കാട് ; അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പി.എസ്.സിയില്‍ സംവിധാനമുണ്ടെന്ന് അംഗം. പി.ശിവദാസന്‍ അറിയിച്ചു. ഏത് അക്ഷയ കേന്ദ്രത്തില്‍ നിന്നാണ് പ്രൊഫൈലുകള്‍ തെറ്റായി അപ്ലോഡ് ചെയ്യുന്നതെന്ന് അറിയാം.
ഒറ്റത്തവണ രജിസ്ട്രേഷനില്‍ പരിശീലനം നല്‍കിയതിന് ശേഷം മാത്രമേ അക്ഷയകേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയോഗിക്കാവൂ. പരീക്ഷയെഴുതി പരിചയം നേടാന്‍ വേണ്ടി മാത്രം നിശ്ചിത യോഗ്യതയില്ലാത്ത ചിലര്‍ ചില തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നുണ്ട്. വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകള്‍ക്ക് കൂട്ട് നില്ക്കുന്ന കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. 17.5 ലക്ഷം പേര് ഒരു തസ്തികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ പരീക്ഷയ്ക്കും തുടര്‍ നടപടികള്‍ക്കുമായി പി.എസ്.സി 17.5 കോടി ചെലവഴിക്കുന്നുണ്ട്. അതിനാല്‍ പരീക്ഷകളെ ഗൗരവമായി കാണാതെയുള്ള സമീപനം ഒഴിവാക്കണം.
ജോയിന്റ് സെക്രട്ടറി രവീന്ദ്രന് നായര്‍ , അണ്ടര്‍ സെക്രട്ടറി പി.പ്രീത, പി.എസ്.സി ജില്ലാ ഓഫീസര്‍ പി.വി.ഗംഗാധരന്, ഡെപ്യൂട്ടി കലക്ടര്‍ പി.ഉണ്ണികൃഷ്ണന്, അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനെജര്‍ ദേവി.എസ്.നാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനെക്കുറിച്ച് അക്ഷയ ജീവനക്കാര്‍ക്ക് പരിശീലനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."