ശ്വാസംമുട്ടി ഡല്‍ഹി; ദീപാവലി ആഘോഷത്തിന് ശേഷം തലസ്ഥാന നഗരിയില്‍ വായുമലിനീകരണം അത്യപകടകരമായ നിലയില്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനു ശേഷം ഡല്‍ഹിയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ വായു അപകടമായ വിധത്തില്‍ മലിനമായി. ആഘോഷത്തിനായി രണ്ടു മണിക്കൂര്‍ പടക്കം ഉപയോഗിക്കാന്‍ സുപ്രിം കോടതി അനുവദിച്ചിരുന്നു ഇതിനു ശേഷമാണ് അപകടകരമായ വിധത്തില്‍ ഡല്‍ഹിയിലെ വായു മലിനമായത്. പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന ചാരവും പുകയാലും നഗരം മൂടിക്കെട്ടിയ അവസ്ഥയിലാണ്. 515 മൈക്രോ ഗ്രാം വായുമലിനീകരണമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിറഞ്ഞത്. 500 മൈക്രോ ഗ്രാമിനുമുകളിലുള്ള വായു മലിനീകരണം അത്യപകടമായാണ് നിരീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം 600 മൈക്രോഗ്രാമായിരുന്നു ഡല്‍ഹിയിലെ വായുമലിനീകരണം. എല്ലാ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷവും ഡല്‍ഹിയിലെ വായു അപകടകരമായ വിധത്തില്‍ മലിനമാകാറുണ്ട്. 2018ല്‍ സുപ്രിം കോടതി പടക്കങ്ങള്‍ നിരോധിക്കുകയും ഹരിത പടക്കങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. വിലകൂടുതലും സ്റ്റോക്ക് ഇല്ലാത്തതും ജനങ്ങള്‍ സാധാപടക്കങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനും മലിനീകരണം അപകരമായ വിധത്തില്‍ വര്‍ധിക്കാനും കാരണമായി. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ദീപാവലിയോട് അനുബന്ധിച്ച് വലിയ വായുമലിനീകരണമാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."