ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സയില്ല; രോഗികള്‍ വലയുന്നു
അന്തിക്കാട്: ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സയില്ലാത്തത് മൂലം രോഗികള്‍ വലയുന്നു.
ദിവസവും നൂറുകണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന മേഖലയിലെ ഏക ഗവ. ആശുപത്രിയാണിത്. ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ കിടത്തി ചികിത്സിക്കേണ്ട രോഗികളെ അധികൃതര്‍ തിരിച്ചയക്കുകയാണ്. സൂപ്രണ്ടടക്കം നാലു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. രോഗികളെ കിടത്തി ചികിത്സിക്കണമെങ്കില്‍ ഏഴ് ഡോക്ടര്‍മാര്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കിടത്തി ചികിത്സയില്ലാത്തതിനാല്‍ കട്ടിലുകള്‍ മുഴുവന്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിരവധി രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയാണിത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ കിടത്തി ചികിത്സയുണ്ടായിരുന്നു. ഡോക്ടര്‍മാരില്ലാത്തതുമൂലം കിടത്തി ചികിത്സ അധികൃതര്‍ നിര്‍ത്തിവെക്കുകയായിരുന്നു.
മുറ്റിച്ചൂര്‍, അന്തിക്കാട്, പടിയം, പുത്തന്‍പീടിക, കാഞ്ഞാണി ഭാഗങ്ങളിലെ സാധാരണക്കാരായ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഏക ഗവ. ആശുപത്രിയാണിത്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."